കലിപൂണ്ട പ്രകൃതി തിരികെ ദംശിക്കുന്ന തരത്തില്‍
മനുഷ്യവംശം എല്ലാം ഉപയോഗിച്ചു തീര്‍ക്കുകയാണ്.
            - കെന്‍ ഇ ഹാളിന്റെ ഒരു കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
മനുഷ്യന്റെ സമാനതകളില്ലാത്ത ഉപഭോഗത്വര ഇപ്പോള്‍ത്തന്നെ പ്രകൃതിയുടെ കോപം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനമായും സുനാമികളായും കാട്ടുതീയായും ഉരുകുന്ന ഹിമാനികളായും പവിഴപ്പുറ്റുകളുടെ നാശമായും വറ്റുന്ന ഭൂഗര്‍ഭ ജലമായുമൊക്കെ
നമ്മളത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
നമ്മള്‍ അഭിമുഖീകരിക്കുന്ന ആപത്തുകള്‍ മനസിലാക്കിക്കൊണ്ട് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ പരിഹാരമായ വനവത്‌കരണം, അതെത്രയും വേഗം ഫലപ്രാപ്‌തിയിലെത്താനായി പെട്ടെന്ന് ഫലം തരുന്ന മിയാവാക്കി മാതൃകയിലുളള വനവത്‌കരണ പ്രവര്‍ത്തനങ്ങള്‍ ഗൗരവപൂര്‍വം നടപ്പിലാക്കുകയും ചെയ്‌തുവരികയാണ് ക്രൗഡ് ഫോറസ്‌റ്റിങ്ങിലൂടെ. വളരെ ലളിതമായാണ് ഞങ്ങളാരംഭിച്ചത്. എന്നാല്‍ പൂര്‍ത്തിയാവുന്ന ഓരോ വിജയകഥയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്‌തി കൂട്ടിക്കൊണ്ടിരിക്കുന്നു. ഇന്ന് ഞങ്ങള്‍ മിയാവാക്കി മാതൃക വനവത്‌കരണം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന വീഡിയോകള്‍ സ്ഥിരമായി സംപ്രേഷണം ചെയ്യുന്നുണ്ട്; വ്യക്തികളെ, സ്വകാര്യ സ്ഥാപനങ്ങളെ, സംഘടനകളെ അവരുടെ ഭൂമിയില്‍ കാടു വെച്ചു പിടിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്; മിയാവാക്കി മാതൃക പ്രചരപ്പിക്കുന്നതിനായി പരിശീലന പരിപാടികളും ബോധവത്‌കരണ ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നുണ്ട്; ഒപ്പം പ്രകൃതിസൗഹൃദ ജീവനത്തിലേക്കുളള വഴികളും പ്രോത്സാഹിപ്പിക്കുന്നു.
അവയില്‍ ചില വനവത്‌കരണ വിശേഷങ്ങളാണ് ഇവിടെയുളളത്.