പുളിയറക്കോണത്തെ ആദ്യ മിയാവാക്കി വനത്തിന് അടുത്തായി 80 ചതുരശ്ര മീറ്ററില്‍ ഒരു ഭക്ഷ്യവിളത്തോട്ടമൊരുക്കിയത് 2019 ജൂണിലാണ്. ഒരു ചതുരശ്ര മീറ്ററില്‍ ഒരു തൈ എന്ന അകലത്തിലാണ് ഇവിടെ തൈകള്‍ നട്ടത്. ഇടയിലുളള സ്ഥലത്ത് വീട്ടിലേക്കാവശ്യമായ ചേമ്പ്, ചേന, മരച്ചീനി, വാഴ തുടങ്ങിയവ നടാനായിരുന്നു അത്ര അകലമിട്ടത്. ഇവ നന്നായി വളര്‍ന്നെങ്കിലും മരങ്ങളുടെ വളര്‍ച്ച വിചാരിച്ചത്ര ഉണ്ടായില്ല. ഈ സ്ഥലത്ത് പിന്നീട് മറ്റു മരത്തൈകള്‍ നട്ടെങ്കിലും അതിനും വളര്‍ച്ച കുറവായിരുന്നു.
33 ഇനങ്ങളില്‍ പെട്ട 120 തൈകളാണ് ഈ തോട്ടത്തില്‍ വെച്ചത്. അതില്‍ മുരിങ്ങ, പുളി, കറിവേപ്പ്, പലതരം നാരകം, മാംഗോസ്‌റ്റീന്‍, ആത്ത, വിവിധതരം നെല്ലി, മാവ്, പ്ലാവ്, കാപ്പി, കശുമാവ്, ഞാവല്‍, സപ്പോട്ട, വിലുമ്പി, റമ്പൂട്ടാന്‍, അശോകം, മൂട്ടിപ്പഴം തുടങ്ങിയവയുണ്ട്.