ഞാനിവിടെ ആലപ്പുഴ ജില്ലയിൽ കായകുളത്തിനടുത്ത് പുല്ലുകുളങ്ങര എന്ന സ്ഥലത്താണ്. ഇവിടെ ശ്രീ കെ. ജി. രമേശിനെ പരിചയപ്പെടുത്താം. അദ്ദേഹം ഒരു പാരലൽ കോളേജ് അധ്യാപകനായിരുന്നു. കോളേജ് നടത്തിയിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു, വളരെ ചെറുപ്പം മുതൽ തന്നെ ചെടികൾ വയ്ക്കുന്നതിൽ താത്പര്യമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ ഒന്നേകാൽ ഏക്കർ വരുന്ന പറമ്പാണിത്. ആലപ്പുഴ ജില്ലയുടെ പ്രത്യേകത കടൽമണ്ണ് പോലുള്ള മണ്ണാണ് ഇവിടെയുള്ളത്. മറ്റു പ്രദേശങ്ങളിലെ പോലെ ചുമന്ന മണ്ണ് അല്ല. ഈ പറമ്പിൽ അദ്ദേഹം 1500 ഓളം ചെടികൾ വച്ചു പിടിപ്പിച്ചുണ്ട്. പക്ഷികളുടെ ബഹളം കേൾക്കാം. വനം പോലത്തെ അന്തരീക്ഷം ഇവിടെ ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വീണ്ടും ഇതുപോലെ ഉള്ള ഒരു സ്ഥലം കാണിക്കാനുള്ള കാരണം, ആളുകൾ ചോദിക്കാറുണ്ട്, വീടിനടുത്ത് മരം വച്ചാൽ പാമ്പു വരുമോ, വീടിനടിയിലേയ്ക്ക് വേര് പോകുമോ, കെട്ടിടം മറിഞ്ഞു വീഴുകയില്ലേ എന്നൊക്കെയാണ്. വളരെ പ്രായോഗികമായി ഇതൊന്നും സംഭവിക്കില്ല എന്ന് തെളിയിച്ച ആളാണ് ശ്രീ രമേശ്.

അദ്ദേഹത്തെ പരിചയപ്പെടാം. അദ്ദേഹം എങ്ങനെയാണ് ഇതിലേയ്ക്ക് വന്നതെന്നും എന്തൊക്കെ ചെടികളാണ് ഇവിടെ ഉള്ളതെന്നും നമ്മുക്ക് മനസ്സിലാക്കാം. സാർ ആദ്യമേ ഇവിടെ ഇത്രയും മരങ്ങളൊക്കെ ഉണ്ടായിരുന്നോ ?

ഇല്ല, ഉണ്ടായിരുന്നില്ല. ആദ്യം കുറച്ച് വലിയ മരങ്ങൾ ഉണ്ടായിരുന്നു അവ കുറെയൊക്കെ മുറിച്ചു മാറ്റി.

പണ്ട് സാധാരണ പറമ്പിൽ ആഞ്ഞിലി, പ്ലാവ്, മാവ് ഇവയൊക്കെ ഉണ്ടാകും.
അതെ. അവയൊക്കെ കുറെ ആവശ്യങ്ങൾക്കായി മുറിച്ചു മാറ്റി. പിന്നെ ഞാൻ നട്ടത് തെങ്ങാരുന്നു, കുറെ തെങ്ങുകളുള്ള പറമ്പായിരുന്നു ഇത്.
ആലപ്പുഴ അല്ലേ അപ്പോൾ തെങ്ങുണ്ടാകും.

ഇതു മൊത്തം നമ്മുടെ പറമ്പാണ്. അനിയനാണ് അവിടെ താമസിക്കുന്നത്. ഇത് മൊത്തം 1 ഹെക്ടർ വരും പുരയിടം. ഇതിനകത്ത് തന്നെ നാല കുളങ്ങളും ചെറിയ കാവും എല്ലാം ഉണ്ടായിരുന്നു. ഞങ്ങളിതിനെ പൂതക്കാവ് എന്നാണ് പറഞ്ഞിരുന്നത്. നമ്മുടെ പനകളുമൊക്കെയായി.

കുടപ്പന അല്ലേ ?
കുടപ്പന ഇപ്പോ ഒരിടത്തും കാണാനില്ല. ഞങ്ങളിപ്പോ 50 തൈ, റെഡിയാക്കി വച്ചിരിക്കുന്നു, നടാനായിട്ട്, പണ്ട് എന്റെ വീട്ടിൽ ഇത് രണ്ടെണ്ണം ഉണ്ടായിരുന്നു. ഞങ്ങൾ ഏറ്റവും അടുത്ത് തിരൂർ, പാലക്കാട് അവിടെ എവിടെയോ ആണ് ഈ ഇടയ്ക്ക് കണ്ടത്. കുടപ്പന കാണാനില്ല, അതിന്റെ മുകളിൽ ഈ മാടത്തയൊക്കെ കൂടുവയ്ക്കുമായിരുന്നു.

ഇവിടെ കുടപ്പന ഉണ്ടായിരുന്നു. കുളത്തിനോട് ചേർന്നായിരുന്നു ഉണ്ടായിരുന്നത്. കാവും എല്ലാമായി ഒരു രീതിയിലാണ് പോയ്ക്കൊണ്ടിരുന്നത്. എന്റെ പുര പണിയാനും അനിയന്റെ പുര പണിയാനുമായി മരങ്ങൾ മുറിച്ചു. പുറത്ത് നിന്നും മരങ്ങളൊന്നും വാങ്ങിയില്ല. പക്ഷെ ഒരെണ്ണം വെട്ടുമ്പോൾ ഞങ്ങൾ അവിടെ രണ്ടോ മൂന്നോ എണ്ണം വയ്ക്കുമായിരുന്നു. എനിക്ക് ചെറുപ്പം മുതൽ തന്നെ ചെടികൾ ഒരു വീക്കനെസ്സ് ആയിരുന്നു, താത്പര്യം അല്ല, വീക്ക്നസ്സ് ആയിരുന്നു.

ഈ 1500 ഇനങ്ങളിലേയ്ക്ക് വന്നതെങ്ങനെ എന്ന് പറയാമോ.
ആദ്യം കാര്യങ്ങൾ ചെയ്തപ്പോൾ ലളിതമായി ചെയ്തു. ഇപ്പോ വായന തുടങ്ങുമ്പോൾ തന്നെ ലളിതമായി തുടങ്ങി പിന്നെ ഗഹനമാകും. അതു പോലെ ഇതും ലളിതമായി തുടങ്ങി പിന്നെ പിന്നെ ഇതിനോട് താത്പര്യവും ഉണ്ട്, അങ്ങനെ പിന്നെ എവിടെ പോയാലും ഈ ചെടികൾ എവിടെ കിട്ടും എന്നാണ് നമ്മൾ നോക്കുന്നത്. വാങ്ങിക്കൊണ്ടു വരുക, വയ്ക്കുക, അതായിരുന്നു.

വാങ്ങിയതൊക്കെ വളർന്നു കിട്ടിയോ.
വയ്ക്കുക എന്നതു മാത്രമല്ല, അതിനെ വളർത്തിയെടുക്കുക എന്നത് ഞാൻ കൃത്യമായി ചെയ്യാറുണ്ട്.
ഇത് ഏതാ ചെടി. ഇത് എന്റെ സുഹൃത്ത് ഛത്തീസ്ഗഡ് എന്ന സ്ഥലത്ത് നിന്ന് അയച്ചു തന്നതാണ്. ബീഡിയില മരമാണ്. പണ്ട് ഇഷ്ടം പോലെ ബീഡി കാണാമായിരുന്നു. ആളുകളുടെ ഉപജീവന മാർഗ്ഗം ആയിരുന്നു. നാട്ടിൻപുറത്തുകാരുടെ തൊഴിലായിരുന്നു.

മഹുവ ആണോ?
അല്ല, ഇതിന്റെ പേര് ഞാൻ മറന്നു പോയി. മഹുവ വേറെ ഒരു ചെടിയാണ്, അത് ഫെർമെന്റേഷനായി ഉപേയാഗിക്കുന്നു.
എനിക്ക് മഹുവായുടെ ചെടി ഛത്തീസ്ഗഡിൽ നിന്ന് ഒരാൾ കൊണ്ടു വരാമെന്ന് പറഞ്ഞിരിക്കുന്നു. എനിക്കും ഇത് ചത്തീസ്ഗഡിൽ നിന്നും അയച്ചു തന്നതാണ്. പത്ത് വിത്തുകൾ കിട്ടി. അതിൽ മൂന്നെണ്ണം കിളിർത്തു. ഇത് തന്നെ 3 വർഷമായി, വളരെ പതുക്കെയാണ് ഇത് വളർന്നുവരുന്നത്. ഇതിന്റെ ഇല കട്ട് ചെയ്താണ് ബീഡി തെറുക്കുന്നത്. ഇതു പോലെ പലഭാഗത്തു നിന്നും കളക്ട് ചെയ്യുന്ന ചെടികളാണ് ഇവിടെ ഉള്ളത്.

ഇവിടെ ഒരു പ്രത്യേകത സാർ വളരെ കൃത്യമായിട്ട് ഇതിന്റെ ബൊട്ടാണിക്കൽ നെയിം എഴുതി വച്ചിട്ടുണ്ട്.
കുറെയെണ്ണത്തിന്റെ.
സാറിന്റെ വിഷയം ബോട്ടണിയാണോ.

അല്ല. ഞാൻ പൊളിറ്റിക്കൽ സയൻസ് പഠിച്ച ആളാണ്. എനിക്ക് ബോട്ടണിയുമായി പ്രീഡിഗ്രി വരെയുള്ള ഒരു ബന്ധമേ ഉളളൂ. പ്രീഡിഗ്രിയ്ക്ക് സെക്കന്റ് ഗ്രൂപ്പായിരുന്നു. സത്യം പറഞ്ഞാൽ ഇതിന്റെ ബൊട്ടാണിക്കൽ നെയിം കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കുറെയൊക്കെ കിട്ടി. കുറെയൊക്കെ തെറ്റി. തെറ്റിയതൊക്കെ തിരുത്തുന്നു.

വെള്ളത്തിന് ഇവിടെ ക്ഷാമം ഉണ്ടോ.
ഇവിടെ ഇല്ല. എനിക്കിവിടെ കിണറുണ്ട്, രണ്ടു കുളമുണ്ട്. അതു കൊണ്ട് ഇതുവരെ വെള്ളക്ഷാമം അനുഭവപ്പെട്ടിട്ടില്ല.
ആ കിടക്കുന്നത് ചീനിക്കിഴങ്ങ് അല്ലേ. അതെ.
ഇവിടെ ഇങ്ങനെ വീഴുന്ന കരിയിലയൊക്കെ ഇവിടെ തന്നെ കിടക്കും.
അതെ ഇതൊരു സ്വാഭാവിക വനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം അതു കൊണ്ട് ഇതൊന്നും വാരാറില്ല.
കത്തിക്കത്തില്ലല്ലേ.
ഇല്ല കരിയില കത്തിക്കത്തില്ല. ഇവിടെ ഇപ്പോ ഈ 15 കൊല്ലത്തിനിടയ്ക്ക് കത്തിച്ചത് കുറെ വാഴയുണ്ടായിരുന്നു. അതിന്റെ ഇലയിൽ കീടത്തിന്റെ ആക്രമണം വന്നപ്പോൾ അത് കത്തിക്കാതിരിക്കാൻ വഴിയില്ലാത്തതു കൊണ്ട് കത്തിച്ചു.
15 കൊല്ലത്തിനിടയിൽ രാസവളമോ രാസ കീടനാശിനിയോ ഒന്നു ഉപയോഗിക്കാറില്ല. ഇവിടെ ഇപ്പോ വേനലായിട്ടും ഒന്നര അടിയിൽ പുല്ല് നിൽപ്പുണ്ട്.
സ്വാഭാവികമായിട്ടും അതിന്റെ ഇടയിൽ പാമ്പു കയറിയിരിക്കാൻ ചാൻസ് ഉണ്ടല്ലോ.

ഇവിടെ അങ്ങനെ പാമ്പുകളില്ല. ചേരയുണ്ട്, പിന്നെ ഒത്തിരി കീരിയുണ്ട്. പിന്നെ ഒരുപാട് തരത്തിലുള്ള വേറെ ജീവികളുണ്ട്., ഓന്ത്, അരണ അങ്ങനെ ഒരുമാതിരപ്പെട്ട ജീവജാലങ്ങളെല്ലാം ഇവിടെ ഉണ്ട്. പിന്നെ വലിയ തവള. കുട്ടനാട്ടുകാർ പിടിക്കുന്ന തവള അത് ഈ കുളത്തിലുണ്ട്. അതിന്റെ സൈഡിലുണ്ട്. നമ്മൾ അവിടെക്കൂടെ പോകുമ്പോ കുളത്തിലേയക്ക് ചാടും.
ആമയുണ്ടോ ?
ആമയുണ്ട്. നമ്മൾ ഒന്നിനേയും നശിപ്പിക്കില്ല.
അമ്മയുടെ അച്ഛൻ പറഞ്ഞ ഒരു കഥയുണ്ട്. പുള്ളി രാത്രി ജോലിയൊക്കെ കഴിഞ്ഞു വന്നിട്ട്, കുളിക്കാൻ പോകുമ്പോൾ കുളത്തിന്റെ കരയിൽ ആമ കാണും. മെഴുകുതിരി കത്തിച്ച് ആമയുടെ പുറത്ത് വയ്ക്കും. ആമ അതുമായി കറങ്ങി നടക്കും അധികം ദൂരെയ്ക്കു പോകില്ല. അതു കൊണ്ട് വെളിച്ചം കിട്ടും.
ആമ കരയ്ക്ക് വന്ന് മണ്ണിലാണ് മുട്ടിയിടുന്നത്. നമ്മൾ ചിലപ്പോ പറമ്പു കിളയ്ക്കുമ്പോൾ ഈ മുട്ട കാണാം. നമ്മൾ അത് ഒന്നും ചെയ്യത്തില്ല. അത് സുരക്ഷിതമായി അവിടെ വച്ചേക്കും. അത് വിരിഞ്ഞ് പോകും. രണ്ടു തരത്തിലുള്ള ആമയെ കാണാം. ഇവിടെയൊക്കെ അതിനെ വെളുത്ത ആമയെന്നും കറുത്ത ആമയെന്നും ആണ് പറയുന്നത്.

മഴക്കാലമാകുമ്പോ ഇവിടെ വലിയ കാടായിരിക്കുമല്ലേ.
ഇപ്പോഴത്തെ മഴ പെട്ടെന്ന് വലിയ മഴയാണ്. പണ്ട് ഇവിടെയൊന്നും വെള്ളം കെട്ടി നിൽക്കില്ലായിരുന്നു. ഇപ്രാവശ്യം, വെള്ളം കെട്ടി നിന്നു. കഴിഞ്ഞ രണ്ടു മൂന്നു തവണയായിട്ട് വെള്ളം കെട്ടിനിന്നു, ബുദ്ധിമുട്ട് ഉണ്ടായി. മഴ ഒരുമിച്ച് വരുകയും, പെട്ടെന്ന് ഉണക്കു വരുകയും ചെയ്യുന്നു.

ഇപ്പോ ലോകം മുഴുവൻ സംഭവിക്കുന്നതാണത്. ജപ്പാനിൽ രണ്ടു ദിവസം കൊണ്ട് രണ്ടു മീറ്റർ മഴ പെയ്യുന്ന സ്ഥിതി ഉണ്ടായി.

കഴിഞ്ഞ പ്രാവശ്യത്തെ മഴയ്ക്ക് എനിക്ക് അപൂർവ്വമായ ചില ചെടികൾ നഷ്ടമായി. അതായത് ആനകൊമ്പി എന്നു പറയുന്ന ഒരു ചെടി, നമ്മുടെ റെഡ് ലിസ്റ്റിൽ ഉളളതാണ്. എനിക്ക് മൂന്നു കൊല്ലം മുൻപ് ഒരിടത്തുനിന്നും കിട്ടി, ഞാനത് വളർത്തി, നമ്മുടെ ക്ലൈമറ്റുമായി വളർത്തി കൊണ്ടു വരാൻ ബുദ്ധിമുട്ടുള്ള ചെടിയാണ്.

എവിടെയുള്ള ചെടിയാണത്.
നമ്മുടെ പശ്ചിമഘട്ടതിതലുള്ളതാണ്.

ഉയർന്ന സ്ഥലങ്ങളിൽ വളരുന്നതാണോ,

അല്ല, പശ്ചിമഘട്ടത്തിലെ സാധാരണ സ്ഥലങ്ങളിൽ വളരുന്നതാണെന്ന് ആണ് നമ്മുടെ അറിവ്. ആരുടെ അടുത്തു ചോദിച്ചിട്ടും ഇതേപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചിട്ടില്ല. വൃക്ഷങ്ങളൊക്കെ നടുന്ന ഒരാൾ, അദ്ദേഹത്തിന്റെ അടുത്ത് ഉണ്ടായിരുന്നു. അദ്ദേഹം തന്നതാണ്. എന്നോട് വല്യ ഇഷ്ടമാണ് പുള്ളിക്ക്. അങ്ങനെ കൊണ്ടുവന്ന് രണ്ടു മൂന്നു വർഷം വളർത്തി.
അത് പോയി അല്ലേ ?
അതിപ്പോ എങ്ങും ഇല്ല. വളരെ കൂടുതലായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ചെടിയാണ്.

ഡാൻ മാത്യു സാർ എന്റെ പറമ്പിൽ വന്നപ്പോ ഒരു വെള്ള ഓർക്കിഡ് കണ്ടു. അത് ഞാനിവിടെ കണ്ടു. പുള്ളി പറഞ്ഞത് 30 വർഷമായി ഇത് പറമ്പിൽ നാച്ച്വറലായി വളരുന്നത് കണ്ടിട്ട് എന്ന്. എന്റെ പറമ്പ് കിളയ്ക്കാതെ കിടക്കുന്ന പറമ്പായതു കൊണ്ട് പാറയുടെ ഇടയ്ക്ക് ഇത് കൃത്യമായി ഉണ്ടാകുന്നുണ്ട്. വേനലിൽ ഉണങ്ങിപ്പോകും. മഴയാകുമ്പോ കൃത്യമായി കിളിർത്തു വരും.
ഇവിടെ ലില്ലികൾ ഉണ്ട്. 5-6 തരം ലില്ലികൾ ഇവിടെ അങ്ങനെ സ്വയം കിളിർത്തു വരുന്നുണ്ട്.
ഈട്ടി വളരുന്നുണ്ടേല്ലോ, ഇവിടെ വേറെ ഈട്ടി നിൽപ്പുണ്ടോ
അവിടെ നിപ്പുണ്ട്.
ഇത് പൂപ്പാതിരി അല്ലേ ?
അതെ, കോർക്കുമരം എന്നും പറയും. കോർക്ക് ഉണ്ടാക്കുന്നത് ഇത് കൊണ്ടാണോ.
അതെ ഇതു കൊണ്ടാണെന്നു പറയുന്നു.
ഹൈദരാബാദിൽ അമേരിക്കൻ റിസർച്ച് സെന്ററിൽ ഇതിന്റെ ഒരു മരമുണ്ട്. ഞാനും ഭാര്യയും കുറെ അതിന്റെ ചുവട്ടിൽ ഇരുന്നിട്ടുണ്ട്. ഇത് തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിലുണ്ട്. ആർട് കോളേജിലുണ്ട്. ഇത് ഒരെണ്ണം ഉണ്ടായാൽ പിന്നെ ചുറ്റും ഇതിന്റെ തൈകൾ ഉണ്ടാകും.

ഇതിനെ പാതിരി എന്നാണ് ഇവിടെ പറയുന്നത്. പക്ഷെ ഇത് പൂ പാതിരി ആണ്.
പാതിരി ദാ അവിടെ നിൽപ്പുണ്ട്.
ഇത് എന്താണ്.
ഇത് ആനത്തൊണ്ടി എന്നു പറയും. ഇതിന്റെ തോലിന് ഭയങ്കര കട്ടിയാണ്. ഇല കണ്ടിട്ട് തൊണ്ടിയുടെ ഇല പോലെ പക്ഷെ ഡാർക്ക് ആണ്.
ഇത് താതിരി അല്ലേ?
ഇത് താതിരി ആണ്. പണ്ടുകാലത്ത് അരിഷ്ടമൊക്കെ പുളിപ്പിക്കാനായിട്ട് ഇതിന്റെ പൂവ് ഉപയോഗിച്ചിരുന്നു. ഇത് ഉപേയാഗിക്കുന്നത് കൊണ്ട് അതിന്റെ ഔഷധ ഗൂണം വർദ്ധിക്കുകയും കൂടുതൽ നാൾ പ്രിസർവേറ്റീവ്സ് ചേർക്കാതെ സൂക്ഷിച്ച് വയ്ക്കാൻ സാധിക്കും. ഇത് കേരളത്തിൽ വളരെ കുറവാണ്.
ഇത് എല്ലൂറ്റിപ്പച്ച അല്ലേ ?
അതെ. ഇത് വളരെ വലിയ മരമാകും. വളരെ വലിയ ഔഷധഗുണമുള്ള സാധനമാണ്. ഈ ഇടയ്ക്ക് വൈദ്യർ പറഞ്ഞത് സാധാരണ നമ്മൾ പ്ലാസ്റ്റർ ഇടുമ്പോ 40 ദിവസം എടുക്കും അതൊന്നു ശരിയാകാൻ, പക്ഷെ ഇത് ഒരു 21 ദിവസം മതി എന്നാ പറയുന്നത്.
ഇത് കൊണ്ട് എന്താ ചെയ്യുന്നത്.
ഇതിന്റെ പട്ട വച്ച് ചതച്ച് കെട്ടും എന്നാണ് പുള്ളി പറയുന്നത്. അതാണ് ഇതിന് എല്ലൂറ്റിപ്പച്ച എന്ന് പേര് വന്നത്.

ഇത് എന്താണ് സാധനം ?
ഇത് പുണ്യാവ എന്നു പറയുന്ന ചെടിയാണ്. ഇതെനിക്ക് മനസ്സിലായത് ഒരു ദിവസം കൊട്ടാരക്കരയിൽ നിന്ന് ഒരു രക്ഷാകർത്താവ് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ മകൾ റിസർച്ച് ചെയ്യുന്നത് പുണ്യാവ എന്ന ചെടിയിലാണ്. അത് ഇവിടെ ഉണ്ടോ എന്നറിയാൻ വിളിച്ചതാണ്. അന്നാണ് ഞാൻ ഇങ്ങനെ ഒരു ചെടിയെപ്പറ്റി അറിയുന്നത്. വായിച്ചിട്ടുണ്ട്, ഹേലി സാറിന്റെ പുസ്തകത്തിൽ പുണ്യാവെയെ പറ്റി പറയുന്നുണ്ട്. പിന്നെ ഇതേക്കുറിച്ച് അന്വേഷണമായി അങ്ങനെ അന്വേഷിച്ച് പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽനിന്ന് എനിക്ക് ഒരു തൈ കിട്ടിയതാണ്.

ഇത് താമ്രവള്ളിയല്ലേ ?
അതെ ഇത് ഈ പുരയിടത്തിൽ മിക്കയിടത്തും ഉണ്ട്. പക്ഷെ എന്റെ അവിടെയുള്ള താമ്രവള്ളിയുടെ ഇലക്ക് ഇത്ര നിറമില്ല, ഇതിന് നല്ല കരിംപച്ച നിറ ഉണ്ട്.
അത് വളത്തിന്റെ ആയിരിക്കും.
ഇത് ചെസ്സ് നട്ട് ആണോ. അല്ല പഞ്ഞി ആണോ?

ഇലവ്.

പഞ്ഞിയിൽ കച്ചിത്തുറു ഇടാറില്ലേ, ഉണ്ട് പണ്ട് എന്റെ ചെറുപ്പത്തിൽ ഞങ്ങൾക്ക് കുറെ പുഞ്ചകൾ ഉണ്ടായിരുന്നു. അപ്പോ അവിടെ എല്ലാം ഇതിന്റെ മരത്തിലായിരുന്നു കച്ചിത്തുറു ഇട്ടിരുന്നത്. ഈയിടെ അവിടെ ഒരാൾ വന്നിട്ട്, പ്ലാവിലാണ് കച്ചിത്തുറു ഇട്ടിരുന്നത്, അപ്പോ പഞ്ഞിയിൽ ഇടണമെന്ന് പറഞ്ഞു എന്നോട്. അപ്പോ ഞാൻ ഓർത്തു പണ്ട് എന്റെ വീട്ടിലോക്കെ പഞ്ഞിയിലാണ് ഇട്ടിരുന്നത്. പക്ഷെ അത് എന്തുകൊണ്ടാണ് പഞ്ഞിമരത്തിൽ തന്നെ അത് ഇട്ടിരുന്നത് എന്നറിയില്ല. ഇത് കമ്പ് വെട്ടിവച്ചാൽ കിളിർക്കും.

അതെ കിളിർക്കും. ദേ വലിയൊരു മരം നിൽക്കുന്നത് ഇലവാണ്. നിറയെ കായ് ഉണ്ട്. അതിൽ നിന്നു കായ് പൊട്ടി ഇവിടൊക്കെ വീഴും.
ഇതിനെ ഒരു ശല്യക്കാരനായിട്ടാണ് എല്ലാരും കാണുന്നത്. പഞ്ഞി എല്ലായിടത്തും പറന്നു വീഴും. ഇത് എന്താണ്.

ഇതാണ് പൂവം. ഇത് ഒന്ന് രണ്ട് ചിത്രശലഭങ്ങളുടെ ഹോസ്റ്റ് പ്ലാന്റ് ആണ്. അതു പോലെ തന്നെ കോലരക്ക് ഉണ്ടാക്കുന്ന ഒന്നു രണ്ടു പ്രാണികളുടെയും. അത് ഇതിന്റെ ഇല എപ്പോഴും തിന്നുകൊണ്ടിരുക്കും.

കോലരക്ക് വളരുന്ന ചെറിയ ഒരു ചെടിയില്ലേ, അതിനെ റബ്ബർ പ്ലാന്റിന്റെ ഇടയിൽ ഇടവിളയായി വളർത്തുന്ന ഒരു പരിപാടി കർണ്ണാടകത്തിൽ അവർ ചെയ്യുന്നുണ്ട്.
അതിനെപ്പറ്റി എനിക്ക് അറിയില്ല.
ഞാൻ കോലരക്ക് മരത്തിന്റെ കറയാണെന്നാണ് വിചാരിച്ചിരുന്നത്. അത് പ്രാണിയുടേതാണെന്ന് അറിഞ്ഞിട്ട് കുറച്ച് നാളേ ആയുള്ളു.
ഇതിന്റെ തളിര് കാണാൻ നല്ല രസമാണ്.
അത് കണ്ടിട്ടാണ് ഞാൻ അത് ശ്രദ്ധിച്ചത്.
ഇത് ചിറ്റാടലോടകം. ഇതിലാണ് ഔഷധമൂല്യം കൂടുതൽ ഇതിൽ 7-9 വരെ ഞരമ്പുകൾ കാണും ഇതിന്റെ ഇലയിൽ. ഇതിന്റെ വേരിൽ മുഴകളുണ്ടാകും. വേരിന്റെ മേൽത്തൊലിയ്ക്കാണ് ഏറ്റവും കുടുതൽ ഗുണം എന്നാണ് പറയുന്നത്.
ഇത് മരവുരി.
എനിക്ക് മരവുരി ആരോ ഒരെണ്ണം തന്നു. പക്ഷെ ഞാൻ ഇത് എവിടെയാക്കെയാണ് വച്ചിരിക്കുന്നത് എന്ന് അറിയില്ല. സാറിന്റെ ഇവിടെ വന്നപ്പോ എനിക്ക് ഒരു പ്രചോദനമായി. അവിടെയും എല്ലാത്തിലും ഓരോ ബോർഡു വയ്ക്കണം തിരിച്ചറിയാനായിട്ട്. എനിക്ക് അവിടെ ഓരോ മൂന്നു സെന്റിലും നൂറ് ടൈപ്പ് ചെടിവച്ച് കാണും. പക്ഷെ ഏതാണെന്ന് അറിയില്ല.
ഇത് പൂച്ചക്കുരുമരം എന്ന് പറയുന്ന ഒരു മരമാണ്.

പൂച്ചപ്പഴം അല്ലല്ലോ ?
അല്ല, അതിന് ചെറിയ ഇലയാണ്.
പൂച്ചക്കുരുമരത്തിന് വേറെ ഒരു പേര് പറയുന്നത് പൂതിയുണർത്തി എന്നാണ്. പക്ഷെ പൂതിയുണർത്തി വേറെ ഒരു മരമാണെന്നാണ് എനിക്കു തോന്നുന്നത്.
അത് പിള്ളേർക്ക് ചികിത്സയ്ക്ക് എടുക്കുന്നതാണോ?
അല്ല. പക്ഷെ അമ്മയൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് എന്തോ മരുന്നിന് എടുക്കുമെന്ന്.
ഇതിന്റെ പൂക്കൾക്ക് വല്ലാത്ത വാടയാണ്. പൂതിയുണർത്തിയുടെ പൂവിന്റെ മണം വല്ലാത്തതാണ്. ഇതിനെ പീനാറി എന്നും പറയുമെന്ന് പറയുന്നു. ഇത് കമ്പകം ആണ്. ഇതിന്റെ തടി നല്ലതാണ്.
സ്റ്റാർ ആപ്പിൾ ആണല്ലേ ഇത്.
അല്ല ഇത് ആടുതൊടാപാല എന്നു പറയും. ഇതിനെ പറ്റി തർക്കം നടക്കുന്നു. ഇത് വള്ളിയാണെന്നും മരമാണെന്നും എല്ലാം പറയുന്നുണ്ട്. ആട്തീണ്ടാപാല എന്നും പറയും.
ഇത് ഊരാവ്. മിയാവാക്കിയുടെ രണ്ട് അസോസിയേറ്റ് പ്രൊഫസേഴ്സ് വന്നിരുന്നു. അവർ ഊരാവിനെ ആണ് ഏറ്റവും കൂടുതൽ എവർഗ്രീൻ ഫോറസ്റ്റിൽ വയ്ക്കാൻ പറഞ്ഞത്.
അതിന്റെ ഇല നിൽക്കുന്നതു തന്നെ പച്ചപ്പാണ്.
ഊരാവ്, കുളമാവ്, കാഞ്ഞിരം, കാട്ടുജാതി, അങ്ങനെ ഏഴെട്ടു മരങ്ങൾ അവർ പറഞ്ഞു.
പക്ഷേ കാട്ടു ജാതിയ്ക്ക് ഇത്രയും പച്ചപ്പുണ്ടെന്നു തോന്നുന്നില്ല.
ഇല ഒത്തിരി വലുതാണ്.

ഇത് നാഗമുല്ല, ഇതിന്റെ പൂക്കൾ ഒത്തിരി രസമാണ് കാണാൻ. അരയന്നം പറക്കുന്ന പോലെയാണ് പൂക്കൾ.
ഇത് കുളവ്.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചെടിയാണ് അല്ലേ?
എണ്ണപൈൻ. പൈൻ ഫാമിലിയിൽ പെട്ടതാണ്. ഇതിപ്പോ നാലു കൊല്ലമായ ചെടിയാണ്.
എന്റെ വീട്ടിൽ ഒരു ലിച്ചി ഉണ്ടായിരുന്നു.
ഇവിടെയും ഉണ്ട്. പക്ഷെ കായ്ക്കുന്നില്ല.
ഞാൻ ഒരിടത്തും ലിച്ചി കായ്ച്ചു കണ്ടിട്ടില്ല.
നമ്മുടെ ക്ലൈമറ്റ് അതിന് പറ്റാഞ്ഞിട്ടാണോ
അതോ ആണും പെണ്ണും ഉള്ളതു കൊണ്ടാണോ എന്ന് അറിയില്ല.
കർപ്പൂരം ഇത് പിടിച്ചാൽ കിട്ടാത്ത വലുപ്പത്തിൽ ജപ്പാനിൽ നിൽപ്പുണ്ട്.
നമ്മുടെ ഇവിടത്തെ മരമല്ല കർപ്പൂരം.
അതെ അവിടെയും തർക്കമാണ്. കർപ്പൂരം വെളിയിൽനിന്നും വന്നതാണെന്നും അല്ലെന്നും എല്ലാം പറയുന്നുണ്ട്. വലുതാവുമ്പോ ഇതിന്റെ തൊലിയൊക്കെ മാറും. ഇതിനെ വെട്ടിറ പോലെയുള്ള ഷെയ്പ്പിൽ അവിടെ നിർത്തിയിട്ടുണ്ട്.

എനിക്ക് ചെടികൾ അതിന്റെ സ്വാഭാവികമായി രീതിയിൽ വളരുന്നതിലാണ് യോജിപ്പ്. ഇത് മയിലെള്ള് എന്നു പറയുന്ന ചെടിയാണ്. വലിയ മരമാകും.
ഇലയുടെ ഷെയ്പ്പ് കൊണ്ടാണ് ഞാനിതിനെ ഓർക്കുന്നത്.
ഇത് നമ്മുടെ കൊയ്നാ ചെടിയുടെ ഇലയുടെ ആകൃതിയാണ്. ഇതിന്റെ തൊലി മരുന്നിനായി ഉപേയാഗിക്കുന്നുണ്ട്. ഇതിന്റെ ഒരു കുഴപ്പം എന്താന്നു വച്ചാൽ ഇതിന് ധാരാളം പോട് ഉണ്ടാകും. അപ്പോ വളവില്ലാത്ത തടി ഇതിൽനിന്ന് കിട്ടാൻ പാടാണ്.
ആഞ്ഞിലിന്റെയൊക്കെ കാര്യം പറയും പോലെ കിട്ടിയാൽ രക്ഷപ്പെട്ടു, പക്ഷെ കിട്ടാൻ പാടാണ്.
അതെ, പോട് ഉണ്ടാകും. ഇത് നോനി, പണ്ട് കാലത്ത് നമ്മുടെ തോട്ടിന്റെ വക്കത്ത് ഒത്തിരി ഉണ്ടായിരുന്ന ചെടിയാണ്.

അപ്പോ ഇത് മലേഷ്യൻ ചെടിയല്ലേ,
നമ്മുടെ തോട്ടുവക്കിൽ ഉണ്ടായിരുന്ന ചെടികളാണ്, ഇത് കഴിക്കാൻ പറ്റുന്നവയും അല്ലാത്തവയും ഉണ്ടെന്നു പറയുന്നു.
ഈയിടെ ഒരാൾ പറഞ്ഞ് ഇത് കാറിനകത്ത് വച്ചിട്ട് വല്ലാത്ത നാറ്റം ആയിരുന്നു എന്ന്, ഇത് ചെയ്യേണ്ടത് ഇതിനെ 5 ദിവസം ഭരണിയിലിട്ട് വച്ചിട്ട് എടുക്കാം.
അല്ലാതെയും എടുക്കാം. കളർമാറി പഴുക്കുന്ന സമയം ആകുമ്പോൾ പറിച്ച് രണ്ട് ഗ്ലാസ്സ് ജ്യൂസ് ആണ് വേണ്ടതെങ്കിൽ അതിനെ ശരിക്കു ഞെരടി അതിന്റെ പൾപ്പ് എടുത്ത് അതിൽ നാരങ്ങ പിഴിഞ്ഞ് ഇട്ട് രണ്ടു സ്പൂൺ തേനും കൂടി ചേർക്കണം. എന്നിട്ട് മിക്സു ചെയ്ത് ആ കോമ്പിനേഷൻ ആണ് കഴിക്കേണ്ടത്.
ഇത് അറിയില്ലായിരുന്നു. ഞാനിത് വെട്ടികളഞ്ഞിട്ടുണ്ട്, നാറ്റം സഹിക്കാനാവാഞ്ഞിട്ട്.

ഇത് എന്ത് ചെടിയാണ്.
ഇത് പാൽകുറിഞ്ഞിയാണ്.
ഇത് വിരിഞ്ഞ പൂവ് ആണോ മൊട്ടാണോ.
ഇത് ബെൽപോലെ കിടക്കും നല്ല രസമാണ് കാണാന്. കുറിഞ്ഞിയുടെ വർഗത്തിൽപ്പെട്ടതാണ്.
സ്ട്രോബിലാന്തസ് അല്ലേ
അതെ. പാൽകുറിഞ്ഞി എന്നാണ് മലയാളത്തിൽ പറയുന്നത്.

ഈ മരത്തിന് ഫെവിക്കോൾ മരം എന്നാണ് പറയുന്നത്. എന്താണു പ്രത്യേകത എന്ന പലരുടെ അടുത്തു ചോദിച്ചിട്ടും കിട്ടിയിട്ടില്ല. ഇതിന്റെ ബൊട്ടാണിക്കൽ നെയിം കിട്ടിയിട്ടില്ല.
ഫെവിക്കോൾ എന്ന പേര് കമ്പനി ഉണ്ടാക്കിയ പേരാണോ അതോ ശരിക്കും ഉള്ള പേരാണോ.
ഇവിടെ ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു ഇത് റബ്ബർ ടാപ്പ് ചെയ്യുന്ന പോലെ ഇതിന്റെ കറ എടുത്താൽ ഒട്ടും എന്ന്.
അപ്പോ സാർ ആരോ പേരിട്ടതാണ്.
എനിക്കിതിനെപ്പറ്റി ഇത്രയേ അറിയാവൂ. ഇതിപ്പോ അഞ്ച് വർഷം ആയി സ്ലോ ഗ്രോത്ത് ആണ്.
അവിടെ വച്ചിരിക്കുന്നത് കുടംപുളി ആണോ.
അല്ല, കോകം.
കോകവും കുടംപുളിയും തമ്മിൽ എങ്ങനെ തിരിച്ചറിയാൻ പറ്റും ?
സപ്പോട്ട പോലെയാണ് കോകത്തിന്റെ കായ് വരുന്നത്. അതിന്റെ തളിരില നല്ല ചുമന്ന കളർ ഇലയാണ്.
ഇത് വെള്ളക്കുന്നി ആണ്.
സാർ എനിക്കിതിന്റെ തൈ വേണം. തരാം. കായ് ആകാറായി. കായിൽനിന്നാണ് തൈ ഉണ്ടാകുന്നത്. ഇത് ഇപ്പോ എങ്ങും ഇല്ല. ശരിക്കും മരുന്നിന് ഉപേയാഗിക്കുന്നത് വെള്ളക്കുന്നി ആണ്.
എന്റെ കൈയ്യിൽ മറ്റേ കുന്നി ഉണ്ട്. ചുവപ്പും കറുപ്പും ഉള്ളത്.

ഇത് നമ്മുടെ നാട്ടിൽനിന്ന് അപ്രത്യക്ഷമാകുന്ന ഒന്നാണ് കടലാവണക്ക്. ഇതിൽ കായ് ഉണ്ടാകും.
നമ്മുടെ നാട്ടിലേയ്ക്ക് പോകുന്ന വഴിക്ക് ഇതിന്റെ വലിയ മരം ഉണ്ടായിരുന്നു. ഇത് വെള്ളം ഉള്ളയിടത്താണ് വളരുന്നത്.
ഇത് ഇഷ്ടം പോലെ എല്ലായിടത്തും ഉണ്ടായിരുന്നതാണ്. ഇപ്പോ ഇല്ല. ഇത് പെരും കുരുമ്പ എന്നു പറയുന്ന മരമാണ്.
ഇത് എന്തിനാണ് ഉപേയാഗിക്കുന്നത്.
ഇത് പ്രസവ ശുശ്രൂഷയ്ക്ക് ഉപേയോഗിക്കും. ഇതിന്റെ വേരാണ് ഉപയോഗിക്കുന്നത്. ഇതു അക്കി എന്നു പറയുന്ന ചെടിയാണ്, ഇതിന്റെ ഫ്രൂട്ട് നമുക്ക് കഴിക്കാവുന്നതാണ്. ഇതു ജമൈക്കയുടെ ദേശീയ പഴമാണ്.
ഇത് എന്താണ് കീരിക്കിഴങ്ങ്.
ഇത് പാമ്പു വിഷത്തിന് ഉപയോഗിക്കുന്ന ചെടിയാണ്. അപ്പുറത്ത് അണലിവേഗവും നിൽപ്പുണ്ട്.
ഇത് അണലി വേഗമാണോ തീപ്പാലയാണോ,
അറിയില്ല അതിനെപ്പറ്റി വലിയ തർക്കം നടക്കുന്നു. ആയിരിക്കും. കാരണം എനിക്കു തോന്നുന്നു തീപ്പാലയുടെ ഇലയ്ക്ക് ഇത്രയും പച്ചയില്ല. തീപ്പാല അപ്പുറത്ത് വേറെ ഉണ്ട്. ഇലയ്ക്ക് ഇത്രയും നിറം വരാറില്ല. ഇത് പൊങ്ങലം അല്ലെങ്കിൽ പൊങ്ങല്യം എന്നുപറയുന്ന പുത്രൻജീവ. ഇത് സാധാരണ ഉപയോഗിക്കുന്നത് സന്താനങ്ങൾ ഉണ്ടാവാത്തവർക്കു വേണ്ടിട്ടാണ്. ഈ ചെടിയെപ്പറ്റി പാർലമെന്റിൽ വലിയ സംവാദം ഉണ്ടായിരുന്നു. ഇത് കടുക്കയാണ്.
കടുക്ക ഇത്രയും വലുതായി ഞാൻ കണ്ടിട്ടില്ല.
ഇതു ഇതുവരെ കായ്ച്ചിട്ടില്ല. ഇത് ദന്തപാലയാണ്.
ഇത് ഇത്രയും വലുതാകുമോ.
ഇത് 20 വർഷം പഴക്കമുണ്ട്. ഇത് ചുണ്ണാമ്പു വള്ളിയാണ്. ഈട്ടിയിലാണ് കിടക്കുന്നത്. മഴ വരുമ്പോ ഇതിൽ മുഴുവൻ ഇല കൊണ്ട് നിറയും.
സാർ ഊഞ്ഞാൽ വള്ളി എന്നു പറയുന്ന ഒരു സാധനം ഇല്ലേ.
ഇതും അതിനായി ഉപയോഗിക്കും. പണ്ട് കുമ്മായം ആണല്ലോ വീട് ഉണ്ടാക്കാൻ` ഉപയോഗിച്ചിരുന്നത്, അതിൽ പശ കൂട്ടുന്നതിനായിട്ട് ഉപേയാഗിച്ചിരുന്നു. ഇത് എന്റെ പറമ്പിലുണ്ട്. പക്ഷെ ഇത്രയും വളർന്നിട്ടില്ല.
നമ്മൾ വെട്ടാഞ്ഞിട്ടാകും ഇത്രയും വളർന്നിട്ടുണ്ട്.
ഊഞ്ഞാൽ വള്ളി വേറൊന്നുണ്ട് സാർ. അത് പെട്ടെന്ന് കിളർക്കും വലുതാകും. പണ്ട് ഞാൻ ഒരിടത്തു വച്ചു, പിന്നെ അത് ആ ഏരിയ മുഴുവൻ ചുറ്റി, അത് ഏതാ ബാക്കി വള്ളി ഏതാ എന്നറിയാൻ പറ്റാത്ത അവസ്ഥയിൽ ഇത് വളർന്നു.

ഇതിപ്പോ ഇവിടെ ഈ ഇലകളെല്ലാം തളിർത്തു. ദന്തപാലയുടെ ഇല ഇത്രയും ഉണ്ടെങ്കിൽ അത് സോറിയാസിനുള്ള വെട്ടുപാല തൈലം ഉണ്ടാക്കാൻ ഉപേയാഗിക്കാം.
ഇവിടെ പലരും വന്നു പറിച്ചു കൊണ്ടു പോകുന്നുണ്ട്. അവർ സോറിയാസിസിനു മാത്രമല്ല താരനും ഉപയോഗിക്കും.
ത്വക്ക് രോഗങ്ങൾക്കെല്ലാം ഇത് നല്ലതാണ്. അവർ ചെയ്യുന്നത് 1 കിലോ ഇലയിൽ 1 കിലോ വെളിച്ചണ്ണയിൽ ഇട്ട് സൂര്യസ്ഫുടം ചെയ്യും.

ഇതിന്റെ ഏറ്റവും ഭംഗി പൂക്കുമ്പോ ആണ്. ഇനി ഒരു ഇല പോലും ഇല്ലാതെ മുഴുവൻ പൂക്കും.
എന്നെ വിളിക്കണേ ഞാൻ കണ്ടിട്ടില്ല. അതാണോ പൂവ്, അതെ. ഇതു മൊത്തം പൂവാകും.

ഇത് പോന്തോരില എന്നു പറയും. ഓരില വർഗത്തിൽ വരുന്നതാണ്, പക്ഷെ ഓരില അല്ല, ഇത് പച്ച നിറമാണ്. മലയോരില എന്നൊക്കെ പറയും.
ഇത് മെഡിസിനൽ ബെഡ് ഉണ്ടാക്കാനായിട്ട് ഉപയോഗിക്കും.
ഇത് നല്ല രസമാണ് പച്ചനിറത്തിൽ അതു പോലെ മലതാങ്ങിക്ക് ആണും പെണ്ണും ഉണ്ട്. അതിൽ ഹാർട്ടിന്റെ ഷെയ്പ്പിൽ ചെറിയ കായ് ഉണ്ടാകും. ഇത് കൊരണ്ടി ആണ്. ഇത് വേമ്പാട എന്ന മരുന്ന് ആണ്. ഇത് രാസ്ന ആണ്. ഇതിൽ നിന്നാണ് രാസ്നാദിപൊടി ഉണ്ടാക്കുന്നത്. ഇത് വിദേശി ആണ്. മേലിനാ ഫിലിപ്പേൻസിസ്, ഇത് ചൈനയിലും ഫിലിപ്പൈൻസിലും എല്ലാം മെഡിസിനായി ഉപയോഗിക്കുന്നു. ഇതിന്റെ പൂവ് കാണാൻ പ്രത്യേകതയാണ്. തത്തയുടെ ചുണ്ട് പോലെയാണ്.

ഇതിനിടയ്ക്ക് ഒരുകാര്യം വിട്ടുപോയി.സാറിനെ പരിചയപ്പെടുന്ന കൂടെ സാറിന്റെ ഭാര്യയെക്കൂടി പരിചയപ്പെടണം. ഇതൊക്കെ വച്ചു പിടിപ്പിച്ചതിൽ അവരുടെയും പങ്കുണ്ട്. സാറിന്റെ പേര് രമേശ്, ഭാര്യ രമ. അവർ അധ്യാപികയാണ്. ഹെഡ്മിസ്ട്രസ്സ് ആണ് മാർച്ച് 31 ന് വിരമിക്കും. മാർച്ച് 31 ന് ശേഷം മുഴുവൻ സമയവും ചെടികൾക്കിടയിൽ കാണും എന്ന് വിചാരിക്കുന്നു. ഇവർ രണ്ടു പേരും കൂടിച്ചേർന്ന് ആണ് ഇതെല്ലാം വച്ചു പിടിപ്പിച്ചിരിക്കുന്നത്. വീടിനടുത്ത് ഇത്രയും ചെടി നിന്നാൽ പാമ്പാണ്, കരിയിലയാണ് എന്നൊക്കെ പറഞ്ഞ് ആളുകൾ ബഹളം വയ്ക്കാറുണ്ട് ടീച്ചറിന്റെ ഫുൾ സപ്പോർട്ട് ഇല്ലെങ്കിൽ ഇത് സാധ്യമാകില്ല. നമ്മൾ അരമണിക്കൂറായി കണ്ടു തുടങ്ങിയിട്ടുണ്ട് പക്ഷെ ഇതിന്റെ 15 ശതമാനമേ കണ്ടിട്ടുള്ളൂ. ഇത് മുഴുവൻ റെക്കോർഡ് ചെയ്യണമെങ്കിൽ 3 ദിവസമെങ്കിലും വേണം. കൂടുതൽ സാറിനെ കഷ്ടപ്പെടുത്താൻ പാടില്ല. കൂടുതൽ താത്പര്യമുള്ളവർ ഇവിടെ വന്നു കാണുക. മരങ്ങളുടെ ചെറിയൊരു ശതമാനം ആണ് കാണിച്ചിട്ടുള്ളത്. താത്പര്യമുള്ളവർ സാറിനെ കോൺടാക്റ്റ് ചെയ്ത് വന്ന് കാണുക. സാർ എപ്പോഴും സന്നദ്ധനാണ്. വന്ന് കണ്ട് പോകുക.