ഞങ്ങളുടെ പുതിയ പ്രോജക്ടുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലയിലെ വാളയാറിലുളള പത്തു സെന്റ് ഭൂമിയിലാണ് ഈ കാടൊരുങ്ങുന്നത്. തൈകൾ നടാനായി നിലം ഒരുക്കി കൊണ്ടിരിക്കുകയാണ്. മിയാവാക്കി മാതൃകയുടെ പ്രധാന ഘട്ടമാണിത്. ഈ ഘട്ടത്തിൽ ചെടികൾ നടുന്ന സ്ഥലത്തെ മണ്ണിൽ പ്രത്യേകം തയ്യാറാക്കിയ നടീൽ മിശ്രിതം ചേർക്കുന്നു. ഉണങ്ങിയ ചാണകപ്പൊടി/ആട്ടിൻകാഷ്‌ഠം/ജൈവവളം, ചകിരിച്ചോറ്/ജൈവ കമ്പോസ്‌റ്റ്, ഉമി/ചിന്തേര് പൊടി എന്നിവ മണ്ണുമായി 1:1:1:1 എന്ന അളവിൽ യോജിപ്പിച്ചതാണ് നടീൽ മിശ്രിതമായി ഉപയോഗിക്കുന്നത്. അടുത്ത ഘട്ടത്തിലാണ് തൈകൾ നടുന്നത്.
Posted Date 02-09-2020