ഇഎംഎസ് അക്കാദമിയിലെ മിയാവാക്കി തോട്ടത്തിൽ നടത്തുന്ന കൊമ്പുകോതലാണ് ചിത്രത്തിൽ. ഈ ചെറുവനത്തിന് മൂന്ന് മാസമാണ് പ്രായം. വളർന്നുവരുന്ന മരത്തിന്റെ ഘടന നിർണയിക്കുന്നതിൽ പ്രധാനമാണ് പ്രൂണിങ്ങ് അഥവാ കൊമ്പുകോതൽ. തൈ വളരുന്ന പ്രദേശത്തിനോ മനുഷ്യർക്കോ അപായമൊന്നും സംഭവിക്കാതിരിക്കാനും കൊമ്പുകോതൽ സഹായിക്കും. ചെടിയുടെ വളർച്ച ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കിവേണം കമ്പുകൾ മുറിക്കാൻ. ചെടികളുടെ വളർച്ച സാവധാനത്തിലാകുന്ന സമയത്താണ് കൊമ്പുകോതൽ നടത്തുന്നത്.
Posted Date 16-09-2019