ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ക്രൗഡ് ഫോറസ്റ്റിങ്ങ് അവതരിപ്പിക്കുന്നത് സവിശേഷതയുളള ഒരു പോസ്റ്ററാണ്. ഈ പോസ്റ്റർ രൂപകല്പന ചെയ്തത് വൈക്കത്തു നിന്നുളള പ്ലസ് വൺ വിദ്യാർത്ഥിനി അഭിജാത സന്തോഷാണ്. സെറിബ്രൽ പാൽസി എന്ന രോഗാവസ്ഥയെ കല കൊണ്ട് അതിജീവിച്ച മിടുക്കിയാണീ കുട്ടി. മിയാവാക്കി കാടുകളുടെ വിജയത്തോടൊപ്പം അഭിജാതയുടെ കലാനൈപുണ്യത്തെ കൂടി ആഘോഷിക്കുന്നതാണ് ഈ പ്രത്യേക വീഡിയോ ലോഞ്ച്.
1972 ലെ സ്റ്റോക്ക്ഹോം കൺവെൻഷനു ശേഷമാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയത്. മിയാവാക്കി കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യമാണ് നമ്മുടെ സവിശേഷ പോസ്റ്ററിലൂടെ ആവിഷ്കരിക്കുന്നതെന്ന് എം. ആർ. ഹരി വിശദീകരിച്ചു. നൂറു വർഷത്തെ വളർച്ചയുളള ഒരു കാട് വെറും മുപ്പതു വർഷത്തിനുളളിൽ സൃഷ്ടിക്കാനാവുമെന്നത് ഒരിക്കൽ മനുഷ്യന് ചിന്തിക്കാവുന്നതിന് അപ്പുറത്തായിരുന്നു. എന്നാലിന്ന് അത് സാധ്യമാണ്. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും അവയെ ലഘൂകരിക്കാൻ ശേഷിയുളള മിയാവാക്കി മാതൃകയെ കുറിച്ചും ലോകത്തെ പ്രബുദ്ധമാക്കുക, അതനുസരിച്ച് പ്രവർത്തിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഇന്നിന്റെ ആവശ്യം.
പോസ്റ്റർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.
Posted Date 05-06-2021