പുളിയറക്കോണത്തെ സൂക്ഷ്മവനത്തിന്റെ ഭംഗി കൂട്ടാൻ കടുംനിറക്കാരായ കുഞ്ഞൻ വണ്ടുകളും. 35000 ലേറെ വണ്ടിനങ്ങളുളള ക്രിസോമലിഡെ (Chrysomelidae) കുടുംബത്തിൽ പെട്ടതാണ് അണ്ഡാകൃതിയിൽ കുറിയ കാലുകളുളള ഈ പ്രാണി. സസ്യാഹാരികളായ ഇവർ കാടുകളിൽ കാണപ്പെടുന്നു. ഭംഗിയുളള നിറങ്ങളിൽ കാണാവുന്ന 12 മില്ലിമീറ്ററിൽ താഴെ നീളവുമളള ഈ പ്രാണികൾ ഇലതീനികളായാണ് ലോകം മുഴുവൻ അറിയപ്പെടുന്നത്. ഒരിക്കൽ തരിശായിരുന്ന ഈ സ്ഥലത്തെ ജൈവവൈവിധ്യത്തിന്റെ വളർച്ചയാണ് ഇവയുടെ സാന്നിദ്ധ്യത്തിലൂടെ തിരിച്ചറിയുന്നത്.
Posted Date 22-06-2019