കനകക്കുന്ന് കൊട്ടാരവളപ്പിലെ 232.4 ച.മീറ്ററിലുളള മിയാവാക്കി സൂക്ഷ്മവനം ഉദ്ഘാടനം ചെയ്തത് 2019 ജനുവരി 2നാണ്. ആറുമാസം കൊണ്ട് ഇവിടെ നട്ട തൈകൾ പന്ത്രണ്ടടി ഉയരത്തിൽ വളർന്നു. കേരളത്തിന്റെ തലസ്ഥാന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനം സന്ദർശകർക്ക് ഏതുസമയത്തും വന്നു കാണാവുന്നതാണ്. ഔഷധ സസ്യങ്ങൾ മുതൽ അപൂർവ ഇനം മരങ്ങൾ വരെ ഉൾപ്പെട്ട 426 തൈകളാണ് ഇവിടെ നട്ടത്. കേരള ടൂറിസം വകുപ്പിനു വേണ്ടി സംസ്ഥാന സർക്കാറിന്റെ ആശീർവാദത്തോടെ സൃഷ്ടിച്ച ഈ സൂക്ഷ്മവനത്തിന്റെ അതിശയകരമായ വളർച്ച ഭാവിയിലും ഇത്തരം സൂക്ഷ്മവനങ്ങൾ ധാരാളമായി ഉണ്ടാക്കാനുളള പ്രതീക്ഷ നൽകുന്നതാണ്.
Posted Date 08-08-2019