കേരളത്തിലെ ആദ്യത്തെ മിയാവാക്കി കാടാണ് പുളിയറക്കോണത്ത് ഉളളത്. ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യത്തെ പൊതുസംരംഭവും ഇതാണ്. ഈ കാട് സൃഷ്ടിച്ച് ആറുമാസങ്ങൾക്കു ശേഷമുളള വളർച്ചാനിരക്ക് പരിശോധിച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ പലയിരട്ടിയാണെന്ന് മനസിലായി. ആറു മുതൽ എട്ടടി വരെ ഉയരത്തിൽ വളർന്നു നിൽക്കുന്ന തൈകൾ ക്രൗഡ് ഫോറസ്റ്റിങ്ങ് സംഘത്തിന് ആഹ്ലാദം പകരുന്ന കാഴ്ച്ചയായിരുന്നു. മുമ്പ് പാറ നിറഞ്ഞ ഈ തരിശ് കുന്നിന് ചെരുവിലാണ് 170ൽ അധികം ഇനത്തിൽപ്പെട്ട നാനൂറോളം തൈകൾ പ്രസരിപ്പോടെ വളർന്നു നിൽക്കുന്നത്. ഒരു പുതിയ പരിസ്ഥിതി വ്യവസ്ഥ തന്നെ ഈ പ്രദേശത്ത് സ്ഥായിയായി രൂപമെടുക്കുകയാണ്.
Posted Date 12-06-2019