പുളിയറക്കോണത്തെ മിയാവാക്കി പൂവനത്തിൽ മെക്സിക്കൻ സ്വർണമഴ പെയ്യുകയാണിപ്പോൾ. ഗാൽഫീമിയ ഗ്രാസിലിസ് (Galphimia gracilis) എന്നും ഗോൾഡ് ഷവർ എന്നും അറിയപ്പെടുന്ന ഈ നിത്യഹരിത ട്രോപ്പിക്കൽ വളളിയുടെ സ്വർണവർണമാർന്ന പൂക്കൾ ഏത് പൂന്തോട്ടത്തിലും ശ്രദ്ധയാകർഷിക്കും. വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ഈ സുന്ദരി മെക്സിക്കൻ സ്വദേശിയാണ്.
പുളിയറക്കോണത്തെ മിയാവാക്കി മാതൃകയിലുളള ഞങ്ങളുടെ ആദ്യത്തെ പൂവനത്തിൽ സന്ദർശകരുടെ ശ്രദ്ധ നേടുന്നത് ഈ ചെടിയും പൂക്കളുമാണ്. കടുംമഞ്ഞ നിറത്തിൽ കുലകുലയായി പൂക്കളുണ്ടാവുന്ന ചെടിയ്ക്ക് സ്വർണമഴ എന്നൊരു ഇരട്ടപ്പേരു കൂടിയുണ്ട്.
Posted Date 19-09-2019