ജാപ്പനീസ് നാടോടിക്കഥകളിൽ ഭാഗ്യത്തിന്റെയും കരുത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണ് തുമ്പികൾ. ഈ വർഷകാലത്ത് പുളിയറക്കോണത്ത് ധാരാളം തുമ്പികൾ വിരുന്നുകാരായി ഉണ്ടായിരുന്നു. പ്രത്യേകിച്ചും സിന്ദൂരത്തുമ്പികൾ. വനവത്കരണരംഗത്ത് ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യ കാൽവെപ്പായ പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ ഇത്തരത്തിൽ പുതിയ അതിഥികളെ ഒന്നൊന്നായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ സിന്ദൂരത്തുമ്പികളെ സാധാരണ കാണുന്നത് ഒക്ടോബർ, നവംബർ മാസങ്ങളിലാണ്. തണ്ണീർത്തടങ്ങൾ ആവാസഭൂമിയാക്കിയ ഇവയെ മിക്കവാറും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ആസ്ത്രേലിയയുടെ ചില ഭാഗങ്ങളിലും കാണാം. വെയിലത്ത് കമ്പുകളിലും മരങ്ങളിലും വിശ്രമിക്കാനിഷ്ടപ്പെടുന്ന ഇവയെ തിരിച്ചറിയുന്നത് ഉടലിലെ കറുത്ത അടയാളങ്ങൾ കൊണ്ടാണ്.
Posted Date 22-10-2019