തരിശുമണ്ണിലെ പരീക്ഷണമായ മിയാവാക്കി കാട്ടിൽ റോസ് ഗ്ലോറി ബവർ (rose glory bower) എന്നും ക്ലിറോഡെൻഡ്രം ബഞ്ചൈ (Clerodendrum bungei) എന്നും അറിയപ്പെടുന്ന ഗ്ലോറി ബവർ പൂത്തു. കടും പിങ്ക് നിറത്തിലുളള പൂക്കൾ ആരെയും ആകർഷിക്കുന്നതാണ്. ചൈന, വിയറ്റ്നാം, തായ്വാൻ എന്നിവയടങ്ങുന്ന കിഴക്കനേഷ്യയാണ് ഈ ചെടിയുടെ ജന്മദേശം. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളർന്ന് പന്തലിക്കുന്നു. ഒരിക്കൽ വരണ്ട മണ്ണായിരുന്ന ഈ പ്രദേശത്ത് ജൈവസമ്പുഷ്ടി തിരികെ കൊണ്ടുവരുന്നതിൽ മിയാവാക്കി രീതി വിജയിച്ചു എന്നതിന് ദൃഷ്ടാന്തമാണ് ഈ ചെടിയും.
Posted Date 25-10-2019