ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആദ്യ പ്രോജക്ടായ പുളിയറക്കോണത്തെ മിയാവാക്കി കാട്ടിൽ വഴന ശലഭത്തിന്റെ പുഴുവിനെ കണ്ടെത്തി. പ്യൂപ്പയാവുന്ന മുമ്പുളള അവസ്ഥയിലുളള പുഴുവാണ് ചിത്രത്തിലുളളത്. ഏതാനും ദിവസങ്ങൾക്കകം ഈ പുഴു പ്യൂപ്പയായി മാറും.
കിളിവാലൻ ശലഭങ്ങളിൽ സാധാരണയായി കണ്ടുവരുന്നവയാണ് വഴന ശലഭം. 93 മില്ലിമീറ്റർ വരെ വീതിയുളള ചിറകുകളാണ് ഇവയുടേത്. പ്യൂപ്പയായിരിക്കുമ്പോൾ നിറം കൊണ്ട് പക്ഷിക്കാഷ്ഠം പോലിരിക്കുന്നതിനാൽ ഇവ ഇരപിടിയന്മാരിൽ നിന്ന് രക്ഷ നേടുന്നു. ഒപ്പം സുരക്ഷയ്ക്കായി ഒരു ആസിഡും ഇവ വഹിക്കുന്നുണ്ട്. ലാർവ കാലത്തിൽ നാരകത്തിന്റെ ഇലകളാണ് ഇവയുടെ ഭക്ഷണം.
Posted Date 23-08-2019