വീടു വയ്ക്കുന്ന സമയത്ത് ഭൂമിയെ എങ്ങനെ വീടിന് അനുയോജ്യമായ രീതിയിൽ മാറ്റി എടുക്കണം എന്നതിനെക്കുറിച്ച് ചെറിയ വീഡിയോ ആണ് ഉദ്ദേശിക്കുന്നത്. ഈ വിഷയത്തിൽ മിടുക്കരായ ലാൻഡ്സ്കേപ്പ് ആർക്കിടെക്ടുകൾ ഉണ്ട്. അതിൽ തന്നെ അർബൻ പ്ലാനിംഗ് ചെയ്യുന്ന ആളുകൾ- അവർക്കാവുമ്പോൾ ഇതേക്കുറിച്ച് വ്യക്തമായ ധാരണയും പരിശീലനവും ഉണ്ട്. ഞാനൊരു സാധാരണക്കാരന്റെ കാഴ്ചപ്പാടിലാണ് പറയുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമിയുടെ കിടപ്പ് - 29 കിലോമീറ്ററാണ് കേരളത്തിന്റെ ആവറേജ് വീതി. അതിന്റെ ഒരറ്റം പശ്ചിമഘട്ടത്തിന്റെ മുകൾനിരയാണ്, വലിയ പൊക്കത്തിൽ മൂന്നാർ ആനമുടി തൊട്ട് താഴോട്ട് വരുന്നു. മറ്റേയറ്റം കുട്ടനാട് ആണ്. കടലിനേക്കാൾ താഴെകിടക്കുന്ന സ്ഥലം. സമുദ്രനിരപ്പിൽ നിന്നും താഴെയാണ് ആ സ്ഥലം. ലോകത്ത് ഇതുപോലെ ഒരു സ്ഥലം ഉള്ളത് ഹോളണ്ട് ആണ്. നെതർലാൻഡ്സ്. അതുകൊണ്ടാണ് കുട്ടനാടിനെ അങ്ങനെ വിളിക്കുന്നത് - കുട്ട പോലിരിക്കുന്ന നാട്. വെള്ളത്തിന്റെ ഒരു ബൗൾ ആണ്. ഇങ്ങനെയാണ് കേരളത്തിന്റെ മൊത്തത്തിലുള്ള ഭൂപ്രകൃതി. പലയിടത്തും ഈ ചരിവ് പ്രകടമാവുന്നുണ്ട്. നഗരങ്ങളിൽ പലയിടത്തും ഇത് നികത്തി എടുത്തു.
എന്റെ നാട് കോട്ടയമാണ്. കോട്ടയം ടൗൺ എന്നു പറയുന്നത് പല കുന്നുകളാണ്. പണ്ട് സൈക്കിളോടിക്കുമ്പോൾ അറിയാം. കുറച്ച് ചെല്ലുമ്പോൾ സൈക്കിൾ ഉന്തി കയറ്റേണ്ടി വരും. വീണ്ടും ഇറക്കം. തിരുവനന്തപുരവും ഇതുപോലെ ആണ്. ഏഴോ എട്ടോ കുന്നുകളാണ്. അതിനിടയ്ക്ക് കുറച്ച് നിരപ്പായ സ്ഥലമുണ്ട്. വീടു വയ്ക്കാൻ ചെല്ലുമ്പോൾ പലയിടത്തും റബ്ബർത്തോട്ടവും തെങ്ങിൻതോട്ടവും തട്ടുകളായാണ് നിൽക്കുന്നത്. അതിനു കാരണം കുന്നിൻചെരിവിൽ റബ്ബർ വയ്ക്കുമ്പോൾ ചെരിവിനെ പല തട്ടായി തിരിക്കുകയും അവിടെ റബ്ബർ വയ്ക്കുകയുമാണ് ചെയ്യുന്നത്.
അതിനിടയ്ക്ക് വീണ്ടും വീടു വയ്ക്കുകയാണെങ്കിൽ ചെയ്യുന്നത് തട്ടാക്കിയ സാധനത്തിനെ നിരപ്പാക്കാൻ നോക്കും. ഫലത്തിൽ ഭൂമിയെ ലെവലാക്കും. ഈ മണ്ണെടുത്ത് വേറെ സ്ഥലത്ത് നിറയ്ക്കും. താഴെത്തെ ഭുമി ലെവൽ ആകും. മുകളിലത്തെ കുന്നും നിരപ്പാവും. സംഭവിക്കുന്നത് എന്താന്നു വച്ചാൽ ഈ ചെരിവിലൂടെ ഒഴുകുന്ന വെളളം പലയിടത്തായി ശേഖരിക്കപ്പെടുന്നു. ആ വെളളം താഴെയുള്ള കിണറ്റിൽ ശേഖരിക്കപ്പെടുന്നു, കുളത്തിൽ കിട്ടുന്നു അല്ലെങ്കിൽ ആറ്റിൽ കിട്ടുന്നു. ഉറവയായി കിട്ടുന്നു - ഇതെല്ലാം ഒറ്റയടിക്ക് താറുമാറാവുകയാണ്.. ഇതെല്ലാം ചെയ്യാൻ കാരണം വീടു വയ്ക്കുമ്പോൾ ആ സ്ഥലം വൃത്തിയായി ഇരിക്കണം എന്നുള്ളതുകൊണ്ടാണ്.
പക്ഷെ വീട് അല്ലാതെ വയ്ക്കാൻ പറ്റുമോ എന്നുള്ള പരീക്ഷണം ഞങ്ങൾ ഇവിടെ നടത്തി. ഇത് ആകെപ്പാടെ 4-5 സെന്റ് സ്ഥലമാണ്. ആകെയുള്ള സ്ഥലത്തിന്റെ മൂലയിലുളള 5 സെന്റ് സ്ഥലത്തിൽ ഈയൊരു പരീക്ഷണം നടത്തിയതാണ്. അതിന്റെ റിസൽട്ട് നിങ്ങളെ കാണിക്കാനായിട്ടാണ് ഈ വീഡിയോ.
ഇതിന്റെ പുറകിൽ നിങ്ങൾക്ക് കാണാം നല്ല പൊക്കത്തിലാണ്, അവിടുന്ന് താഴോട്ട് വരുകയാണ്. ഞാനിരിക്കുന്ന സ്ഥലം വരുമ്പോ തന്നെ ആറടി വ്യത്യാസം വരുകയാണ് ഏറ്റവും മുകളുമായിട്ട്. അത്രേം ഉണ്ടെന്നു തോന്നുന്നു. ഇതിന്റെ താഴെ 8 അടി ആണ്. അതിന്റെ താഴെ 5 അടി ആണ്. അതിന്റെ താഴെ വേറെ തട്ടാണ്. ഇങ്ങനെ പല തട്ടായി ഇത് താഴേക്കു പോവുകയാണ്. ഇത് കാണണമെങ്കിൽ ഇതിന് തൊട്ടടുത്തുള്ള പറമ്പ്, റബ്ബർത്തോട്ടം കിടക്കുന്നത് കണ്ടു കഴിഞ്ഞാൽ ഇതിന്റെ ഒരു ഘടന മനസ്സിലാകും.
ഈ പറമ്പിനെ ലെവലാക്കാൻ പോയാൽ ഇവിടെത്തെ മണ്ണിനെ എല്ലാകൂടി താഴെയിട്ടു നികത്തിക്കഴിഞ്ഞാൽ അവിടവും പൊങ്ങും. ഇതെല്ലാം കൂടി വലിയ ഒരു ഫുട്ബാൾ ഗ്രൗണ്ട് പോലെ സ്ഥലം കിട്ടും. പക്ഷെ അങ്ങനെ കിട്ടുന്നതാണോ, ഇത് അങ്ങനെ നിർത്തുന്നതാണോ ഭംഗി എന്നുള്ളത് ഓരോരുത്തരുടെയും ചോയ്സ് ആണ്. എനിക്ക് ഇതാണെന്നു തോന്നുന്നു. നിനക്ക് ഇതാണെന്നു തോന്നണമെന്നില്ല. വേറെ ഒരാൾക്ക് ഇത് രണ്ടുമല്ലാതെ വേറെ രീതിയിൽ തോന്നിയേക്കാം.
ഈ രീതി താത്പര്യം ഉളള ആളുകൾക്കായിട്ട് ഞങ്ങളിവിടെ ചെയ്തത് കാണിക്കുകയാണ്. ഇത് വിലകുറഞ്ഞ ഓടാണ്. ഇത് കെട്ടിടം പണി കഴിഞ്ഞ് പൊളിച്ച ഓടാണ്. അതായത് പഴയ കെട്ടിടം, വീട് പൊളിച്ചിട്ട് അവർ എങ്ങനെയെങ്കിലും കളയാനായിട്ട് റോഡിന്റെ സൈഡിൽ വച്ചിരിക്കുന്നതാണ് നമ്മൾ എടുത്തുകൊണ്ടുവരുന്നത്. ഇതിനെ കൊണ്ടുവന്ന് നിരത്തി വച്ചിട്ട് ഇതിന്റെ മുകളിൽ ബെൽറ്റ് വാർക്കുകയാണ് ചെയ്യുന്നത്. വളരെ പെട്ടെന്ന് ഇതിന്റെ പണിയും കഴിയും വലിയ ചിലവും വരുന്നില്ല. ഇതിൽ വെള്ളം കൂടുതൽ വന്നാൽ ഒഴുകി താഴെ പോകും. അല്ലാതെ വെള്ളം പിടിച്ചു നിർത്തി മണ്ണ് തള്ളിപ്പോകുകയോ ഒന്നും ഇല്ല. അത്ര ബലം ഒന്നും ഇതിന് ആവശ്യമില്ല. ഇതിനിടയ്ക്ക് ചെറിയ ചെറിയ സുഷിരങ്ങളുണ്ട്. ഉറുമ്പൊക്കെ അതിനകത്ത് കയറി സ്വസ്ഥമായി ജീവിച്ചു കൊള്ളും. നമുക്ക് ഇവിടെ ഇരിക്കുകയും ചെയ്യാം.
അവിടുന്ന് ഇങ്ങനെ താഴോട്ടു വരികയാണ്. താഴോട്ടുവന്നു കഴിഞ്ഞാൽ ഇവിടെ ഇത്രയും ചരിഞ്ഞ സ്ഥലം കിട്ടുകയാണ്. ഇത് ഓട് തന്നെ ആകണമെന്നില്ല. അവിടെ നമ്മൾ കാട്ടുകല്ല് എന്നു പറയുന്ന നമ്മുടെ പറമ്പ് കിളയ്ക്കുമ്പോ കിട്ടുന്ന കല്ലുകൾ ഇതിന്റെയൊക്കെ ബേസ്മെന്റായി കൊടുത്തിരിക്കുന്നത് ആ കല്ലുകളാണ്. അല്ലാതെ വേറെ പ്രത്യേകിച്ച് കല്ലുപയോഗിച്ചിട്ടില്ല. ആ കല്ലുകളെ അടുക്കി ചെറിയ ബൈൽറ്റ് വാർത്താൽ അതവിടെ നിന്നുകൊള്ളും. എന്നിട്ട് ഓരോ ചരിവ് അനുസരിച്ച് അതിന്റെ സൈഡിൽ പൂച്ചെടികളും മറ്റും നട്ടു പിടിപ്പിക്കുക.
ഇവിടെ തന്നെ ചെറിയ രണ്ട് മൂന്ന് മിയാവാക്കിവനങ്ങൾ നട്ടിട്ടുണ്ട്. ഈ മിയാവാക്കി വനങ്ങൾ കഴിഞ്ഞാൽ താഴത്തെ ഭാഗത്ത് വീടു വയ്ക്കാനായി 250-400 സ്ക്വയർഫീറ്റ് സ്ഥലം കിട്ടി. അതിലൊരു 200-250 സ്ക്വയർഫീറ്റ് ഉളള വീടു വച്ചു. അതിന്റെ താഴെ വീണ്ടുമൊരു മിയാവാക്കി വനം തന്നെ വച്ചു. ഫലത്തിൽ ഇതിന്റെ മൂന്നുവശത്തും മിയാവാക്കിയും ചെടിയും മരങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്. വീടിന്റെ മുകളിലും ഇത് തന്നെയാണ്. വീടിനെക്കുറിച്ച് കൂടുതൽ അടുത്ത തവണ പറയാം.
ഇവിടെ ഇപ്പോൾ നോക്കേണ്ടത് ഒരു സ്ഥലം ഉണ്ടെങ്കിൽ ആ സ്ഥലം ലെവലാക്കാൻ പോണോ അതോ തട്ടുകളായി അങ്ങനെത്തന്നെ നിലനിർത്തണമോ എന്നുള്ളതാണ്. തട്ടായി നിലനിർത്തുമ്പോഴുള്ള ഭംഗിയാണ് നമ്മൾ ഈ കാണിക്കുന്നത്. ഇത് ഭംഗിയായി തോന്നുന്നെങ്കിൽ അങ്ങനെ ചെയ്യുക. ഇതിന് ഒരുപാട് പ്രയോജനങ്ങൾ ഉണ്ട്. ഒന്ന്, നമ്മൾ ഭൂമിയ്ക്ക് വലിയതരത്തിലുളള ആഘാതം ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്.