പലർക്കും അറിയേണ്ടത് കുറഞ്ഞ വിലയ്ക്ക്, ന്യായമായ വിലയ്ക്ക് കാട്ടുചെടികൾ കിട്ടുന്ന സ്ഥലം ഏതാണെന്നുള്ളതാണ്. തീർച്ചയായും നമ്മുടെ സർക്കാർ നഴ്സറികളായ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ പാലോട്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി - ഇവിടെയൊക്കെ ഈ ചെടികൾ ഉണ്ട്. പക്ഷെ അവിടെയൊന്നും വൻതോതിൽ ചെടികൾ ഉത്പാദിപ്പിക്കലോ വില്പ്പനയോ നടക്കുന്നില്ല, സ്വാഭാവികമായിട്ടും സൗകര്യങ്ങൾ ഉെണ്ടങ്കിലും അവിടെ ഗവേഷണത്തിനാണ് കൂടുതൽ പ്രാധാന്യം, ചെടി വില്പ്പനയ്ക്കല്ല.
ഞാൻ ഏറ്റവും കൂടുതൽ ചെടികൾ വാങ്ങിച്ചിട്ടുള്ളത് തിരുവനന്തപുരത്തിനടുത്ത് കുഴിപ്പളളം എന്ന സ്ഥലത്തു നിന്നാണ്. ഇത് തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം പതിനെട്ട് കിലോമീറ്റർ അകലമുണ്ട്. നെയ്യാറ്റിൻകര റൂട്ടിൽ ബാലരാമപുരത്തുനിന്നും വിഴിഞ്ഞത്തു പോകുന്ന വഴിയിൽ മുലയന്താന്നി ഭഗവതിക്ഷേത്രത്തിനടുത്തുളള ഒരു നഴ്സറിയാണ്. അലക്സ് എന്ന് പേരുള്ള ഒരാൾ ആണ് ഇത് നടത്തുന്നത്. കൊള്ളലാഭം ഒന്നും എടുക്കാതെ ചെടികൾ വില്ക്കുന്ന ഒരു സ്ഥലമാണ്. ന്യായമായ വിലയ്ക്കാണ് വില്പ്പന എന്നു തന്നെ പറയാം.
സാധാരണ നമ്മുടെ നഴ്സറികളിൽ കിട്ടാത്ത ഒരുപാട് ഇനം ചെടികൾ മൂട്ടിൽപ്പഴം, വെട്ടിപ്പഴം, കൊരണ്ടി, പൂച്ചി, ഇങ്ങനെത്തെ ചെടികളൊക്കെ അവർ അവിടെ കൊടുക്കുന്നുണ്ട്. ഒരുപാട് വെറൈറ്റി, അതായത് ഒരു പത്ത് മൂന്നൂറ് തരം ചെടികൾ അവിടെ കിട്ടും. അവിടെ ഒന്ന് അന്വേഷിച്ചിട്ട് പോകണം. ആ നഴ്സറിയുടെ കുറച്ച് ദൃശ്യങ്ങളാണ് ഞങ്ങളിപ്പോൾ കാണിക്കുന്നത്. അവരുടെ ഫോൺ നമ്പറും ഈ വീഡിയോക്കൊപ്പം ഇതിന്റെ എൻഡ്കാര്ഡിൽ ഞങ്ങൾ കൊടുക്കുന്നുണ്ട്. വേണ്ടവർ നേരിട്ട് അവരെ വിളിച്ച് സംസാരിച്ച ശേഷം ചെല്ലുക, ചെടികളെടുക്കുക.
കൂടുതൽ ചെടികൾ വേണ്ടവരാണെങ്കിൽ ലോറിയിലൊക്കെ കൊണ്ടുപോകാനുള്ള സൗകര്യം അവർ തന്നെ ചെയ്തു തരും. അതല്ല കുറച്ച് ചെടികൾ മതിയെങ്കിൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ഇത് സൗകര്യം ആയിരിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് തിരുവനന്തപുരത്ത് വരുന്ന സമയത്തും അവിടെ പോയി എടുക്കാം. അവർ ഞായറാഴ്ച കൂടി പ്രവർത്തിക്കുന്ന ഒരു നഴ്സറി ആണ്. ചെടിയുടെ സോഴ്സ് ചോദിച്ച് പലരും സ്ഥിരമായി ചോദ്യം അയയ്ക്കുന്നതു കൊണ്ടാണ്, ഞങ്ങളിങ്ങനെ ഒരു നഴ്സറി പരിചയപ്പെടുത്തിയത്. ഒരുപാട് നഴ്സറികളുണ്ട്. പക്ഷെ ഇവിടെ ഞങ്ങൾക്ക് ചെടിയുടെ ക്വാളിറ്റിയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും പൂർണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ് ഇവരുടെ പേര് പറയുന്നത്. അപ്പോൾ നിങ്ങൾക്ക് ധൈര്യമായിട്ട് അവിടെ പോയിട്ട് ചെടികൾ വാങ്ങിക്കാം.