എന്നോട് മിയാവാക്കി ഫോറസ്റ്റ് കാണാൻ വരുന്ന മിക്കവാറും പേർ ഇതിൽ നിന്ന് എന്ത് വരുമാനം ഉണ്ടാകുന്നു, എന്തു കിട്ടുന്നു എന്ന് ചോദിക്കും. പ്രത്യേകിച്ച് പറയാൻ ഉത്തരമില്ല. ഞാൻ കുറെ ഫലവൃക്ഷങ്ങളൊക്കെ വച്ച് തുടങ്ങി, വാഴ കിട്ടും മാങ്ങ കിട്ടും തേങ്ങ കിട്ടും എന്ന് പറയുന്നത് ആളുകൾക്ക് അത്ര വിശ്വാസമാകുന്നില്ല. ഇൻവസ്റ്റ്മെന്റിനെ കുറിച്ച് ആലോചിക്കുമ്പോൾ ഒക്കെ. അങ്ങനെ പല രീതിയിൽ അതു പോകുവാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് കിരൺ എന്ന എന്റെ ഒരു സുഹൃത്തിനെ ആണ്. അദ്ദേഹത്തെക്കുറിച്ച് വളരെ ചുരുക്കി പറഞ്ഞാൽ അദ്ദേഹത്തിന്റെ വീട് ഇവിടെ കവിയൂർ ഭാഗത്ത് ആണ്. കവിയൂർ എൻഎസ്എസ് സ്കൂളിനോടു ചേർന്നുളള പറമ്പാണ്. ഏകദേശം രണ്ട് ഏക്കറോളം സ്ഥലമുണ്ട്. ഇദ്ദേഹം ഐടി മേഖലയിൽ ആയിരുന്നു. ഇപ്പോഴും ആണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐടി മേഖലയിൽ തന്നെയാണ്. അവർ ടെക്നോപാർക്കിൽ 97 കാലഘട്ടത്തിൽ അതായത് ടെക്നോപാർക്ക് തുടങ്ങിയ സമയത്ത് അവിടെ ജോലി ചെയ്തിരുന്നതാണ്. അവിടെന്ന് തിരുവല്ലയിൽ വന്ന് അദ്ദേഹം സ്വന്തം വെബ് ഡിസൈൻ തുടങ്ങി. ഇപ്പോൾ കോറോണ തുടങ്ങിയതോടെ അത് ക്ലോസ് ചെയ്ത് അത് വീട്ടിൽ ഇരുന്ന് മാത്രമായി ജോലി. ഇത് ഒരു വശം.

മറുവശത്ത് എക്സ്പ്ലോർ കേരള എന്ന പേരിൽ ഒരു ടൂർ കമ്പനി നടത്തുന്നുണ്ട്. ആ ടൂർ കമ്പനി എന്നു പറഞ്ഞാൽ കേരളത്തിലെ മനുഷ്യൻ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ ആളുകളെ കൊണ്ടുവന്ന് ക്യാമ്പ് ചെയ്യിച്ചു കൊണ്ട്പോകുവാണ്. അദ്ദേഹം തന്നെ ഒരു യാത്രക്കാരനാണ്. പത്തും ഇരുപതും ദിവസം ഇന്ത്യ മുഴുവൻ നടക്കുക, ബൈക്കിൽ പോകുക അങ്ങനെയൊക്കെയുള്ള സാഹസികനാണ്. അദ്ദേഹത്തിന്റെ ഈ ചെയറുകളുമൊക്കെ ക്യാമ്പിങിന് പറ്റിയ സാധനങ്ങളാണ്. ഇപ്പോഴാണെങ്കിൽ പൊതുവെ ആളുകൾ പുറത്തിറങ്ങാത്ത സമയമാണ് അദ്ദേഹം ചെന്ന് ക്യാമ്പ് ചെയ്യുന്നു. ക്യാമ്പ് ചെയ്യുന്നോടെ എന്തോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാർ ആണെന്നൊക്കെ പറഞ്ഞ് ആ പ്രദേശത്തുള്ള വാറ്റുകാരൊക്കെ സ്ഥലം വിടുന്നു അങ്ങനെ രസമുള്ള പല കഥകളും അദ്ദേഹം പറയും.

എന്തായാലും അദ്ദേഹം ചെയ്ത ഒരുകാര്യം ഈ കോറോണ തുടങ്ങിയ ശേഷം മക്കളെ രണ്ടുപേരെയും ICSE സിലബസിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് മാറ്റി. വീട്ടിൽ തന്നെ ഇരുന്ന് പഠിച്ചാൽ മതി എന്നുള്ളതിലായി. കുട്ടികൾ കൂറെക്കൂടി ഫ്രീ ആയി. എനിക്കിവിടെ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പിള്ളരുടെ ജീവിതശൈലി ആണ്. അസ്സൽ കുരങ്ങന്മാർ രണ്ടുപിള്ളർ അവർ ഒരു മരത്തിന്ന് കേറുന്നു വള്ളിയിൽ തൂങ്ങുന്നു അങ്ങോട്ട് ചാടുന്നു ഇങ്ങോട്ട് ചാടുന്നു.. അത് ഒരറ്റം മറ്റേയറ്റത്ത് ഇന്റർനെറ്റ്, മൊബൈൽ ഗെയിമിങ്ങ് തുടങ്ങി പുതിയ ടെക്നോളജികളെല്ലാം. അതുപോലെതന്നെ അവർ ക്രാഫ്റ്റിങ്ങിൽ മിടുക്കന്മാരാണ്. അവന്റെ അഛന്റെയും അമ്മയുടെയും കൂടെ ചേർന്ന് അക്വേറിയം ഉണ്ടാക്കുന്നു, കുറെ കാര്യങ്ങൾ അങ്ങനെ ചെയ്യുന്നു.
ശരിക്കും പറഞ്ഞാൽ ഒരു അമ്പത് വർഷത്തെ കണക്ട് ചെയ്യുകയാണ് അവർ. എന്റെയൊക്കെ ചെറുപ്പത്തിൽ ഈ മരത്തിൽ കയറ്റോം ഇതൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ പിള്ളർക്ക് ഈ ഇന്റർനെറ്റും വീഡിയോ ഗെയിം മാത്രമേയുള്ളൂ. രണ്ടുംകൂടെ കൊണ്ടുപോകുന്ന ശൈലിയാണ് പിളേളരെ വളർത്തുന്നതിൽ സ്വീകരിച്ചിരിക്കുന്നത്. പറ്റുമെങ്കിൽ ബാക്കി രക്ഷകർത്താക്കളും കൂടെ ഒന്ന് പരിഗണിക്കേണ്ടതാണ്. പിള്ളരെ അങ്ങനെ ഒന്ന് അഴിച്ചുവിട്ട് വളർത്താൻ പറ്റുമോന്ന് ഉള്ളത്.
ഈ പറമ്പിൽ ഇല്ലാത്ത മരങ്ങൾ ഒന്നുമില്ല. ഇതിൽനിന്ന് അദ്ദേഹം ഒരു റവന്യൂ മോഡൽ ഉണ്ടാക്കി. അദ്ദേഹം തന്നെ ധാരാളം ചെടികൾ ഇതിൽ നിന്ന് വിൽക്കുകയും ചെടികളുടെ തൈകൾ ഉണ്ടാക്കി വിൽക്കുകയും കൂറെ സൗജന്യമായി കൊടുക്കുകയും അതുപോലെ ഒരുപാട് കാര്യങ്ങൾ ചെയ്തു. ഈ പറമ്പിന്റെ സ്വഭാവം അങ്ങനെത്തന്നെ നിർത്തിക്കൊണ്ട് പുതിയൊരു മോഡൽ ഉണ്ടാക്കിയെടുത്ത ഒരാളെന്ന നിലക്ക് അദ്ദേഹത്തെ പരിചയപ്പെടേണ്ടതാണ്. അത് അദ്ദേഹം തന്നെ പറഞ്ഞ് നിങ്ങൾ കേൾക്കുന്നതാവും നല്ലത്.

കിരണിന്റെ ഈ പറമ്പിന്നുള്ള റവന്യൂ മോഡൽ - മറ്റു ബിസിനസ് അല്ല, ഇങ്ങനെ ചെടിയൊക്കെ വയ്ക്കുമ്പോൾ ഉണ്ടാകുന്ന റവന്യൂ മോഡൽ എന്താണെന്ന് ഒന്ന് പറയാമോ?

അത് ഈ ഒരു കാലത്തെ റവന്യൂ മോഡൽ ആണ് ശരിക്കും. കൂറെ കാലങ്ങൾക്ക് മുമ്പ് ഈ പറയുന്ന ചെടികൾ എല്ലാ പറമ്പുകളിലും റോഡ് സൈഡിലുമൊക്കെ വളരെ കോമൺ ആയിരുന്നു. ഈ തൊഴിലുറപ്പ് പദ്ധതികളും പിന്നെ ആളുകളുടെ ഒരു മെന്റാലിറ്റി ഒക്കെ വന്നപ്പോ ഇതെല്ലാം പറമ്പിൽ നിന്ന് അപ്രത്യക്ഷമായി. അങ്ങനെ വന്നപ്പോ പണ്ട് പലർക്കും നൊസ്റ്റാൾജിക്ക് ഫീലിങ്ങ് ഉള്ള ഒരുപാട് ചെടികളുടെ തൈകൾക്ക് ഇപ്പോ നല്ല ഡിമാന്റാണ്. അതിൽ ഏറ്റവും എടുത്തു പറയേണ്ടതാണ് നമ്മുടെ അപ്പുപ്പൻതാടി എന്നു പറയുന്ന ചെടി. അപ്പൂപ്പൻതാടി എല്ലാ ആളുകളുടെയും ബാല്യത്തിൽ വളരെ സ്ഥാനം വഹിച്ചിരുന്ന ഒരു സാധനമാണ്. ഒരുപാട് ആവശ്യക്കാരുണ്ടതിന്. അപ്പുപ്പൻതാടി എന്നു പറഞ്ഞ് പലതരം ചെടികൾക്ക് പൂ ഉണ്ടാകുന്നുണ്ട് എങ്കിലും ശരിക്കും അപ്പുപ്പൻതാടി എന്നുപറയുന്നത് ഒരു വള്ളിയാണ്. അത് ഇവിടത്തെ ഈ മരത്തിലൊക്കെ കേറികിടപ്പുണ്ട്. ഈ പറമ്പിൽ നോക്കുവാണെങ്കിൽ ഒരു നൂറ് അപ്പുപ്പൻ തൈ വേണൊന്ന് പറഞ്ഞാൽ പോലും നമുക്ക് സിമ്പിൾ ആയിട്ട് നടന്ന് പറിക്കാൻ പറ്റും. നമ്മൾ ചെയ്യുന്നത് ഓൺ ഡിമാന്റ് വരുമ്പോൾ ഈ സാധനം പറമ്പിൽ നിന്ന് പറിച്ച് നല്ല രീതിയിൽ പാക്ക് ചെയ്ത് ആവശ്യക്കാർക്ക് കൊടുക്കുക എന്നുള്ളത് മാത്രമാണ്. ഇതിന് പ്രതേകിച്ച് വളം ഇടുന്നതോ ഒന്നുമില്ല. ഇത് ഈ പറമ്പിൽ നിൽക്കുന്ന രീതിയിൽ തന്നെ നമ്മൾ കൊടുക്കുന്നു. അതാണ് സത്യം.

ഇവിടെന്ന് ഇപ്പോ പറിക്കാൻ എത്രയിനം തൈകൾ കാണും ?

അങ്ങനെ ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല. കാര്യം ഞാൻ തന്നെ നടന്നു പോകുന്ന വഴിക്ക് ഏതെങ്കിലും ഒരു ചെടി ഇപ്പം ഒരു ചെടി സാറിനെ കാണിക്കാം. അത് വീഡിയോക്ക് അകത്ത് ഒരു ക്ലിപ്പ് ഇട്ട് കാണിക്കാം. അത് എന്ത് ചെടിയാന്ന് എനിക്ക് അറിയത്തില്ല. പക്ഷെ അതിന്റെ ഇലയും അതിന്റെ പൂവും ഭയങ്കര ഭംഗിയാണ്. ചിലപ്പോ അത് കാട്ട് ചെടി ആയിരിക്കും. ആ ഒരു ചെടി പോലും നമ്മൾ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചാൽ ആവശ്യക്കാർ ഇഷ്ടം പോലെയാണ്.
പുല്ലാഞ്ഞിയെക്കുറിച്ചു ഞാൻ വെറുതെ ഒരു വീഡിയോ ഉണ്ടാക്കിയിട്ടു, പുല്ലാഞ്ഞി എന്ന സാധനം ഇവിടെ എങ്ങനെ കളയണം എന്ന് വിചാരിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ പുല്ലാഞ്ഞിടെത്തന്നെ ഇഷ്ടംപോലെ തൈയു ബാംഗ്ലൂരൊക്കെ ഓരോരുത്തർ വളർത്തി വെക്കുന്നുണ്ട്. അതായത് ഫ്ളാറ്റിന്റെ സൈഡിൽ പിടിപ്പിക്കാൻ നല്ല കർട്ടനായി കിടക്കും.

നല്ല പച്ചില നന്നായിട്ട് പൂ ഉണ്ടാകും.
നന്നായിട്ട് പൂ ഉണ്ടാകും നല്ല ഭംഗിയാണ്.
ഉണ്ട്. വെള്ളം സ്റ്റോർ ചെയ്യും.
അതെ. കടലാസ് ചെടിയേക്കാൾ ഭംഗിയായിട്ടാണ് പുല്ലാഞ്ഞി പൂക്കുന്നത്. അങ്ങനെ നോക്കുവാന്നുണ്ടെങ്കിൽ എനിക്ക് അറിയത്തില്ല. ചിലപ്പോ ഒരു നൂറോ മൂന്നുറോ ഐറ്റം ഇവിടെ കാണും. ആയുർവേദ ചെടികൾ ആണ് കൂടുതൽ ആയിട്ടുള്ളത്. പിന്നെ യാത്രകളിൽ കാണുന്ന എന്തു ചെടിയും കൗതുകം തോന്നിയാൽ അതിന്റെ കമ്പും തൈയും തീർച്ചയായിട്ടും.

ഇതുവരെ എത്ര വില പറയണ്ട. എത്ര തൈകൾ കൊടുത്തു കാണും ഇതുവരെ.

നോർമലി ഞങ്ങൾ ഒരാഴ്ചയിലെ കണക്കുകൾ എല്ലാം എടുത്തിട്ട് തിങ്കാളാഴ്ച മാത്രമാണ് ഇവിടന്ന് കൊറിയർ അയക്കുന്നത്. തിങ്കാളഴ്ച അയക്കുന്നത് ആളുകൾക്ക് വൈകാതെ കിട്ടാൻ വേണ്ടിയാണ്. ഒരാഴ്ച കിട്ടുന്ന ഓർഡർ വ്യാഴാഴ്ച്ച ആകുമ്പോ ഞങ്ങൾ ക്ലോസ് ചെയ്യും. എന്നിട്ട് ഇതെല്ലാം കളക്ട് ചെയ്ത് സൺഡേ ആണ് പോകുന്നത്. അപ്പോ ഞാൻ എത്ര ചെടികൾ കൊടുത്തു എന്ന് ചോദിച്ചാൽ എനിക്ക് പെട്ടെന്നോരു കണക്ക് പറയാൻ പറ്റത്തില്ല എങ്കിലും കഴിഞ്ഞ രണ്ടു വർഷം ആയിട്ട് എല്ലാ തിങ്കാളഴ്ചയും സ്ഥിരമായിട്ട് തിരുവല്ലയിൽ കൊണ്ട് ആർ. എം. എസിൽ സാധനങ്ങൾ അയക്കുന്നുണ്ട്. ചിലപ്പോൾ പത്ത് പാക്കറ്റ് കാണും ചിലപ്പോ ഇരുപത് പാക്കറ്റ് കാണും. ചിലപ്പോ ഒരു പാക്കറ്റോ കാണൂ. ചിലപ്പോ ചില അരികൾ ആകാം അങ്ങനെ പലപ്പോഴും മാറും പക്ഷെ അതോരു സ്ഥിരം വരുമാനം ആകും. പ്രത്യേകിച്ച് കോറോണക്കാലത്ത്. നമുക്ക് പുറത്തിറങ്ങി ഒരാളെ കണ്ട് ബിസിനസ്സ് ചെയ്യാൻ പറ്റാത്തപ്പോൾ ഇങ്ങോട്ട് തന്നെ വന്ന് എൻക്വയറി ചെയ്ത് സാധനം വിൽക്കുന്നത് വളരെ നല്ലതാണ്.

തൈ ആളുകൾ ഇവിടെ വന്ന് മേടിക്കുന്നുണ്ടോ ?
ഞാൻ ആരെയും ഇങ്ങോട്ട് പ്രമോട്ട് ചെയ്യാറില്ല. എല്ലാം കൊറിയറാണ്. കൂടുതലും കേരളത്തിനു പുറത്തേക്കാണ് കേറി പോകാറുള്ളത്.

പുതിയ തൈകൾ നമ്മൾ വച്ച് പിടിപ്പിക്കുന്നുണ്ടോ ?
ഓർണമെന്റൽ ചെടികൾ, നഴ്സറിയിൽ ഉള്ള ഒരു ചെടികളും എന്റെ കൈയിൽ ഇല്ല. എന്റെ കൈയിൽ ഉള്ളതെല്ലാം

മനസ്സിലായി.
വൈൽഡ് വെറൈറ്റി...അങ്ങനെ ഉള്ളത്..അതായത് ഈ ചെടികളൊന്നും നഴ്സറിയിൽ പോയാലും കിട്ടാൻ പോകുന്നില്ല....അതാണ്.

ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ..ഈ അമൃത വളളി കൊണ്ടു വച്ചതാണോ.
അല്ല.. ഇവിടെ മരത്തേലുള്ള വള്ളിയാണ്...
ഇത്തിരി കൂടുതൽ ആയിട്ട് കാണുന്നു.
ഇത് ഇടക്ക് അമൃതവള്ളിയുടെ നല്ലൊരു ഓഡർ എനിക്ക് കിട്ടി. അമൃതവള്ളിയും ഇലയും. അത് ആന്ധ്രയിലുള്ള ആരുടെയോ ഓഡർ ആയിരുന്നു. ആ സമയത്ത് ഇവിടെ കിടന്ന മരത്തേന്ന് എല്ലാം അമൃതവള്ളി എടുത്തു കൊടുത്തു. ബാക്കി വന്ന കഷണങ്ങളെല്ലാം തന്നെയും ഞാൻ അവിടെ ഇവിടെ എല്ലാം എറിഞ്ഞ് ഇട്ടു..അതു തിളിർത്ത് വന്നതാണ്.

ഇതുകൊണ്ട് വേറെ എന്തെങ്കിലും പ്രയോജനം ഉണ്ടോ..താങ്കൾ ഇടക്ക് എന്തോ ഫോട്ടോഷൂട്ടിന്റെ കേസ് പറഞ്ഞത്.
അതെ..ഞാൻ അതൊരു പ്ലാൻ ആണ്. ഇത് മൊത്തവും വനമായി കിടക്കുന്നു. ഇങ്ങനെ തന്നെ വെച്ചുകൊണ്ട് എന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചപ്പോൾ ഒരു ഫോട്ടോഷൂട്ടിനുള്ള സ്കോപ്പ് കാണുന്നുണ്ട്.

പ്രദേശികമായിട്ടാണോ ?

ഇവിടെയുള്ള പല സ്റ്റുഡിയോക്കാർക്കും പല സ്ഥലങ്ങളിലും പോയി എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. അപ്പോൾ ഇതിനകത്ത് തന്നെ ഫോട്ടോ ഷൂട്ടിന് പറ്റുന്ന രീതിയിൽ ചെറിയ ഒരു ഇടവഴി പോലെ, ചെറിയ നാട്ടുവഴി പോലെ..പണ്ടത്തെ കരിയില കിടക്കുന്ന വഴികൾ ഉണ്ടല്ലോ. സിമന്റോ കമ്പിയോ കൊണ്ടോന്നുമല്ല. ഇവിടെ കിടക്കുന്ന കല്ലോ മണ്ണോ അങ്ങോട്ടും ഇങ്ങോട്ടോ മാറ്റി വച്ചിട്ട് ഉള്ളൊരു സെറ്റപ്പ്.

മനസ്സിലായി.
അങ്ങനൊരു സെറ്റപ്പ് എന്റെ ഒരു പ്ലാനിലുണ്ട്.

സാധാരണഗതിയിൽ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എല്ലാം ഈ ചെടികൾ വരുമ്പോ ഉള്ള ഏറ്റവും വലിയ സംശയം എന്നാൽ പാമ്പിന്റെ ഉപദ്രവമാ. ഇവിടെ ചിതൽ പുറ്റ് ഒക്കെയുണ്ട്.

പാമ്പ് തീർച്ചയായിട്ടും അതിന്റെ രീതിക്ക് തന്നെ ഉണ്ടാകും. പക്ഷെ ഇത്രയും സ്ഥലം കിടക്കുന്നത് കൊണ്ട് അതിന് നമ്മളെ ഇവിടെ വന്ന് കണ്ട് നമ്മളോട് സംസാരിച്ച് കടിക്കേണ്ട കാര്യങ്ങൾ ഒന്നുമില്ല.

കുട്ടികൾ എവിടെയൊക്കെ കളിക്കുന്നു..

അതിന് ഞാൻ കണ്ടുപിടിച്ച ഏറ്റവും നല്ല പരിപാടി നമ്മുടെ വീട്ടിൽ കുറച്ച് വളർത്തുമൃഗങ്ങൾ ഉണ്ട്. പൂച്ചകൾ. ഈ പൂച്ചകൾ എപ്പോഴും കുട്ടികളുടെ പുറകെ പോകും. ഈ പൂച്ചകളും കാര്യങ്ങളും കുട്ടികളുടെ കൂടെ ഉണ്ടെങ്കിൽ ഇതുപോലുള്ള സാധനങ്ങൾ ഒന്നെങ്കിൽ ഏരിയ വിട്ട് പോകും. അല്ലെങ്കിൽ കുട്ടികൾ കാണുന്നതിന് മുൻപ് പൂച്ച കേറി റെസ്പോണ്ട് ചെയ്യും. മൊത്തം ഇപ്പം 6 പൂച്ചയുണ്ട് നമുടെ വീട്ടിൽ. രണ്ട് പൂച്ച വന്നതാണ്. അതിന് കുഞ്ഞുങ്ങളൊക്കെ ആയി ഇപ്പോ ആറു പൂച്ചയുണ്ട്. അതുള്ളത് കൊണ്ട് നമുക്ക് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.

കാവൽനായ എന്ന് കേട്ടിട്ടുണ്ട്..കാവൽപൂച്ച എന്ന് കേൾക്കുന്നത് ആദ്യം ആയിട്ടാണ്.
അല്ലാതെ തന്നെ ഈ പറയുന്നത് പോലെ പട്ടികൾ ഉണ്ട്.

അതുശരിയാണ്. സിറ്റിയിലെ ഞങ്ങളുടെ വീട്ടിൽ, വീട് വച്ച് കുറച്ച് കഴിഞ്ഞിട്ടാണ്. ഒരു പാമ്പിന്റെ കുഞ്ഞിനെ പൂച്ച എടുത്ത് മുകളിലോട്ട് എറിഞ്ഞ് പിടിക്കുവാണ്. അതിനെ തട്ടുന്നു, പിടിക്കുന്നു, നമ്മളുടെ ശ്രദ്ധയിൽ ഇത് പെടുന്നത് പൂച്ചയുടെ ഒരു ബഹളത്തിലാണ്.
അത് ഇങ്ങനെയുള്ളതിനെ പെട്ടന്ന് തിരിച്ചറിയും.

പക്ഷെ പേടിയുള്ളവർ ആണെങ്കിൽ അടുത്തത് പറയാൻ പോകുന്നത് പൂച്ച വലിയ പ്രശ്നമാണ്. ആ പാമ്പിനെ എടുത്ത് അകത്തുകൊണ്ട് വെക്കും എന്നാണ്.

കൂടുതൽ ആളുകൾക്കും അവർ മനസ്സിൽ ഉദ്ദേശിക്കുന്ന പോയിന്റിൽ നമ്മളെയും കൊണ്ടെത്തിക്കാൻ വേണ്ടി വാദിക്കുകയാണ് കൂടുതലും ചെയ്യുന്നത്. എല്ലാത്തിനും നല്ല പരിഹാരങ്ങൾ പ്രകൃതിയിൽ തന്നെയുണ്ട്. ഒരുവിധപ്പെട്ട എല്ലാകാര്യങ്ങൾക്കും. പക്ഷെ അതിനെല്ലാം ഓരോ കാരണങ്ങൾ. ഒരു മരം വെട്ടണമെങ്കിൽ അതിന്റെ ഇല മുറ്റത്ത് വീഴുന്നു, അതുമതി ഒരു മലയാളി അമ്പതു വർഷം പഴക്കമുള്ള മരം വെട്ടാൻ. ഒരു ഇല വീണു എന്നുള്ളതാണ്. എന്നാൽ ഇല വീണാൽ എന്താണ് എന്ന് ചിന്തിക്കുന്ന പരിപാടി ഇല്ല. അതിന്റെ ഒരു ചെറിയ പ്രോബ്ലം തന്നെയാണ് സാർ പറഞ്ഞത്.

അതു മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, അല്ലേ.
അത് വിദ്യാഭ്യാസം കൊണ്ട് മാറുന്നതല്ല. അവരുടെ അനുഭവത്തിൽ അവരുടെ ജീവിതത്തിൽ മാറണം.
എനിക്ക് തോന്നുന്നു ഇപ്പോ ആളുകൾ കൂറെക്കൂടെ വീട്ടിൽ ഇരിക്കുകയാണല്ലോ. വീട്ടിൽ ഇരിക്കുമ്പോഴാണ് വീടിന്റെ മോണോട്ടണി, വിരസത നമുക്ക് ഫീൽ ചെയ്യുന്നത്.

തീർച്ചയായിട്ടും.
നേരത്തേന്നുവച്ചാൽ നമ്മൾ വീട്ടിന്ന് ഇറങ്ങുന്നു ഓഫീസിൽ പോകുന്നു രാത്രി ഇരുട്ടുമ്പോൾ വന്ന് കേറുന്നു.
അതെ.
ഇപ്പോഴാണ് ശരിക്കും ആളുകൾക്ക് വീട് വേണം, പറമ്പു വേണം, മുറ്റത്ത് ചെടി വേണം എന്ന് തോന്നി തുടങ്ങുന്നത് എന്ന് തോന്നുന്നു.
തീർച്ചയായും.
പണ്ടാണെങ്കിൽ വീക്കെൻഡ് എന്നു പറഞ്ഞ് ഏതെങ്കിലും ഒരു സ്ഥലത്ത് പോകാം. ഇപ്പോൾ അങ്ങനെ പോകാൻ പറ്റാത്തൊരു അവസ്ഥയാണ്. അപ്പോൾ ആളുകൾക്ക് സ്വന്തം പറമ്പിൽ, അതിപ്പോ അഞ്ചു സെന്റ് ആണെങ്കിലും, ടെറസ്സ് എല്ലാ വീടിനുമുണ്ട്. അവിടെയൊക്കെ ചെടികൾ വളർത്താം. ഓപ്ഷൻസുണ്ട് അതൊന്നും ചെയ്യുന്നില്ല എന്നുള്ളതാണ് പ്രശ്നം.

കൂടുതലും പറമ്പുള്ളവർ പറമ്പ് വിറ്റ് ഫ്ലാറ്റിൽ പോയി. നിലവാരം കൂടുന്നതിന്റെ ഭാഗമായിട്ടാണ് ഫ്ലാറ്റിലുള്ള താമസം എന്ന് ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അവിടെ നിന്ന് താഴെത്തെ പറമ്പിലെ മരങ്ങൾ നോക്കി കാണുന്ന ഒരു സിറ്റുവേഷൻ ആയിട്ടുണ്ട്. 

അതെ. കിരണിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. Explore Kerala എന്ന പേരിൽ.
ഞാൻ അതിന്റെ പേരൊന്ന് മാറ്റി Exploring Keralite എന്ന് ആക്കി. കാരണം ഞാനാദ്യം കേരളം മാത്രം കറങ്ങാനായിട്ട് ഉണ്ടാക്കിയ ഒരു ചാനലാണ്. ഇപ്പോൾ ബൈക്ക് എടുത്ത് കൂടുതലും കേരളത്തിന് പുറത്തോട്ട് ആയതുകൊണ്ട് എക്സ്പ്ലോറിങ് കേരളൈറ്റ് എന്ന് പേരുമാറ്റി.
അത് നമ്മൾ തന്നെ അല്ലെ ?
അതെ
ശരി, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ എക്സ്പ്ലോറിങ് കേരളൈറ്റ് - അതിൽ അദ്ദേഹം പോകുന്ന വഴിയും മരങ്ങളെക്കുറിച്ചുള്ള അറിവുകൾ എല്ലാം ഷെയർ ചെയ്യുന്നുണ്ട്. അതൊന്ന് കണ്ട് നോക്കുക. കിരണിനെ പരിചയപ്പെടുത്താൻ കാരണം ഏത് പ്രവൃത്തിയിലും ബിസിനസ്സ് മാതൃക കൊണ്ട് വരാൻ പറ്റും. ഒരു വരുമാനം അതിൽ നിന്ന് കൊണ്ടുവരാൻ പറ്റും. അത് ഉപയോഗിക്കുന്ന ആളിന്റെ, ഒരു സംരംഭകന്റെ ബുദ്ധി അല്ലെങ്കിൽ അയാളുടെ പ്രയോഗികമായുള്ള കഴിവുകളെ ആശ്രയിച്ചിരിക്കും.

ഇവിടെ കിരൺ നമുക്ക് കാണിച്ചുതരുന്നത് ഓൺലൈൻ ആയിട്ട് ചെടികളും ചെടികളുടെ വിത്തും എടുത്ത് വിൽക്കാം എന്നുള്ളതാണ്. പറമ്പ് കാടുപിടിച്ച് കിടക്കുന്നു, ആ കാടുപിടിച്ച് കിടക്കുന്ന പറമ്പിൽ നിന്നുതന്നെ അദ്ദേഹം വിത്ത് ഉൽപാദിപ്പിക്കുന്നു. യാതൊരു അദ്ധ്വാനവും ഇല്ലാതെ ഉത്പാദിപ്പിച്ച് ആളുകൾക്ക് അയച്ചുകൊടുത്ത് പൈസ വാങ്ങുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഇന്ത്യയ്ക്കകത്ത് മാത്രമേ അയക്കാൻ പറ്റുള്ളൂ. അതുതന്നെ ഒരുപാട് പരിമിതികളുണ്ട്. എങ്കിലും ഈ നിയന്ത്രണങ്ങൾക്കൊക്കെ ഇടയിൽ നിന്ന് കൊണ്ട് ഭംഗിയായിട്ട് അത് ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നു. ഇത് മറ്റുള്ളവർക്ക് ആലോചിക്കാവുന്ന, അനുകരിക്കാവുന്ന മാതൃകയാണ്. ഇത് മാത്രമല്ല ഇതുപോലെ ഒരുപാട് വരുമാന മാതൃകകൾ ഇതിനകത്ത് ഉണ്ടായിരിക്കണം. അതൊക്കെ നമ്മൾ സ്വയം കണ്ടുപിടിക്കേണ്ട സംഗതികൾ ആണ്.