മിയാവാക്കി മാതൃകാ വനവത്കരണം എന്നു പറയുന്നത് വനവത്കരണത്തിലെ ഒരു രീതിയാണ്. സ്വാഭാവിക വനം കുറഞ്ഞകാലം കൊണ്ട് ചെയ്തെടുക്കുന്ന ഒരു രീതിയാണ് മിയാവാക്കി വനവത്കരണം. ഇത് പല തവണ പറഞ്ഞ് ഉറപ്പിച്ചതാണ്. പക്ഷെ എല്ലാവരും ചോദിക്കുന്നത് ഇതിൽ നിന്ന് എന്ത് കിട്ടും എന്നാണ്. എന്ത് കിട്ടും എന്ന് ചോദിക്കുന്നവരോട് നമുക്ക് പറയാനുള്ളത് - മിയാവാക്കി മാതൃക ഉപയോഗിച്ച്, അതിന്റെ അടിസ്ഥാന തത്വങ്ങൾ ഉപേയാഗിച്ച്, അതിന്റെ വേണ്ട കാര്യങ്ങൾ ചെയ്യുക, നിങ്ങൾക്കു വേണ്ട കാര്യങ്ങൾ. പഴത്തോട്ടം ആണെങ്കിൽ അതുണ്ടാക്കാൻ നോക്കുക. പ്രൊഫസർ മിയാവാക്കി അതിനായി മാർഗ്ഗങ്ങൾ പറഞ്ഞിട്ടില്ല. അദ്ദേഹം സ്വാഭാവിക വനങ്ങൾ ഉണ്ടാക്കാനായിട്ടാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ ആ ടെക്നിക് ഉപേയാഗിച്ച് നമുക്ക് ചെയ്യാം. നിങ്ങൾക്കും എനിക്കും മാറ്റി ചെയ്യാം. പക്ഷെ അതിനെ മിയാവാക്കി മാതൃക സ്വാഭാവിക വനങ്ങൾ എന്നു വിളിക്കരുത് എന്നേ ഉള്ളു.
കണ്ണൂരിൽ മിയാവാക്കി മാതൃക ഉപയോഗിച്ച് രണ്ടു സെന്റിൽ, അതായത് 80 സ്ക്വയർ മീറ്ററിൽ, ഒരാൾ ഒരു പഴത്തോട്ടം ഉണ്ടാക്കി. ഇത് 2019 ഒക്ടോബറിൽ ആണ് നട്ടത്. ഈ കഴിഞ്ഞാഴ്ച ഞങ്ങൾ ഷൂട്ട് ചെയ്തതാണ് ഈ ദൃശ്യങ്ങൾ. പഴം ഉണ്ടാകുമ്പോൾ ആളുകൾ അത് നിർത്തുകയില്ല, പറിച്ചെടുക്കും. അത് കഴിഞ്ഞിട്ട് എന്തൊക്കെ ബാക്കിയുണ്ടെന്നും പൂത്തിട്ടുണ്ടെന്നും കാണിക്കാനായിട്ട് ഈ വീഡിയോ.
ഈ കാണുന്നത് കശുമാങ്ങ ആണ്. ഇത് ആനപ്പുളിഞ്ചി അഥവാ സ്റ്റാർഫ്രൂട്ട് ആണ്. ഇത് പഴുത്തു കഴിഞ്ഞാൽ നല്ല മധുരം ഉള്ള പഴമാണ്. ഇരുമ്പൻ പുളി, നമ്മൾ അച്ചാർ ഇടുന്നത്. ഇത് മൾബറി. ഇത് നന്നായി ഉണ്ടായിട്ടുണ്ട്. ഇത് ചാമ്പ. ഇത് മുള്ളാത്ത ആണ്. ഇത് സപ്പോട്ട ആണ്. ഇത് കൊക്കോ ആണ്, പഴുത്തിട്ടില്ല. ഇത് കാന്താരി. ഇങ്ങനെ ഒരുപാട് സാധനങ്ങൾ ഇവിടെ നിൽപ്പുണ്ട്. ഇപ്പോൾ നമ്മൾ കണ്ടത് കണ്ണൂരിൽ 2 സെന്റിൽ തീർത്ത പഴത്തോട്ടമാണ്. ഇത് പഴത്തോട്ടമായി ചെയ്തതാണ്. ഇതിൽ വേറെ മരങ്ങളൊന്നും ഇല്ല.
ഇവിടെ എന്റെ സ്ഥലത്ത് മിയാവാക്കി വനത്തിനൊപ്പം തന്നെ സ്വാഭാവികമായി ഉണ്ടാകുന്ന വനത്തിലെ മരങ്ങളുടെ അടിയിൽ ഞാൻ തന്നെ കൃഷി ചെയ്ത് നമുക്ക് ആവശ്യമുള്ള സാധനങ്ങൾ കിട്ടുന്നുണ്ട്. മിയാവാക്കി ചെയ്യുന്നവർക്ക് ഒരു പ്രചോദനത്തിനായി അതിന്റെ വിഷ്വൽസ് കാണിക്കാം. ഇത് കാണുമ്പോൾ കാട്ടിൽ തന്നെ അല്ലെങ്കിൽ അതിന്റെ വശങ്ങളിൽ തന്നെ പഴങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് മനസ്സിലാകും. ഇവിടെ മിയാവാക്കി വനത്തിനോട് ചേർന്ന് കാന്താരി നിൽക്കുകയാണ്. സാധാരണഗതിയിൽ ഈ ചെടി നടുമ്പോൾ തെളിച്ചാണ് നടുന്നത്. ഇവിടെ മുളക് നട്ട് നന്നായി വളർന്നു. മരങ്ങളോടൊപ്പം തന്നെ പൊങ്ങി. അതു പോലെ തന്നെ ഒടിച്ചുകുത്തി നാരകം ഇതിനോട് ചേർന്ന് വളരുന്നുണ്ട്. ഇതിൽ രണ്ടിലും കായ് ഉണ്ടാകുന്നുണ്ട്. കാടിന്റെ വശങ്ങളിലാണ് ഇത് നട്ടിരിക്കുന്നത്.
ഇത് വേറെ ഒരു കാടിന്റെ വേറെ ഒരു വശമാണ്. ഒരു നിലക്കടല ചെടിയാണ് ഈ നിൽക്കുന്നത്. അത് കായ്ക്കാറായി നിൽക്കുകയാണ്. നന്നായി കായ്ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. കാന്താരി ചെടിയുടെ പ്രത്യേകത അതിന് വെയില് അധികം വേണ്ട എന്നുള്ളതാണ്. ഈ ചെടിയുടെ പ്രധാന പ്രശ്നം കീടബാധ ആണ്. ഒറ്റയ്ക്ക് നിർത്തി വളർത്തുമ്പോൾ അതിൽ കീടബാധ വരുന്നതു പോലെ കാട്ടിൽ നിന്നു വളരുമ്പോൾ വരുന്നില്ല.
ഇത് ആദ്യത്തെ മിയാവാക്കി വനത്തിന്റെ സൈഡിലെ ചെറിയ മതിലാണ്. ഇവിടെ കുറ്റിക്കുരുമുളക് ബക്കറ്റിലാക്കി ഈ വനത്തിന്റെ ചുവട്ടിൽ വച്ചിരിക്കുകയാണ്. അതിൽ ധാരാളം കുരുമുളക് കിട്ടുന്നുണ്ട്. ഇത് ആദ്യ മിയാവാക്കി വനത്തിൽ നിൽക്കുന്ന സ്റ്റാർഫ്രൂട്ടാണ്. നന്നായി കായ്ക്കുന്നുണ്ട്. സൈഡിലാണ് നിൽക്കുന്നത്. അതിന് വെളിച്ചമേ കിട്ടുന്നില്ല. പക്ഷെ കായ് ഇഷ്ടം പോലെ കിട്ടുന്നുണ്ട്. വശങ്ങളിൽ നിന്നു കിട്ടുന്ന വെളിച്ചം മതി കായ്ക്കാനെന്നുള്ളതാണ്. ഈ നാലു വശത്തും മിയാവാക്കി വനങ്ങൾ പൊങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ നടുക്കുള്ള കുറച്ച് സ്ഥലത്താണ് നമ്മൾ കൃഷി ചെയ്യുന്നത്. വാഴക്കുല ഉണ്ടാകുന്നുണ്ട്. പപ്പായ ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ട്. കറിവേപ്പില, കാന്താരി, എന്നിവ ഇഷ്ടം പേലെ ഉണ്ട്. പേരയ്ക്ക ഇഷ്ടം പോലെ കിട്ടുന്നുണ്ട്. ഇവിടെ ഒരു വഴുതന ഉണ്ട്. അതിന്റെ ഏകദേശം കാലം കഴിഞ്ഞു. അത് നന്നായി കായ്ച്ചിരുന്നു. അതിന്റെ ഫയൽ ഷോട്ട് നമ്മുടെ കൈയ്യിൽ ഉണ്ട്. വേറെ ഉള്ളത് പാഷൻ ഫ്രൂട്ട് ആണ്. അതിന്റെ വള്ളി എവിടുന്നോ വന്ന് മരങ്ങളിൽ ചുറ്റി അതിൽ കായ് ഉണ്ടായി തുടങ്ങി.
ഇത് വേറെ ഒരു മൂല ആണ്. അതിൽ മൾബറി ഉണ്ടാകുന്നുണ്ട്. മുരിങ്ങ നിൽക്കുന്നു. അപ്പുറം കറിവേപ്പ് ഉണ്ട്. അതിനൊപ്പം നാരങ്ങ ഇവിടെ ഉണ്ടാകുന്നുണ്ട്. ഞാനിപ്പോൾ ഇരിക്കുന്നത് കഴിഞ്ഞ വർഷം പാറപ്പുറത്തു വെച്ച കാട്ടിലാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇത് വെച്ചത്. ഒരു വർഷവും മൂന്നു മാസവും ആയി. പാറപ്പുറത്തു മരം വച്ചാൽ കിളിർക്കുമോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ ഒരു വർഷം ആയപ്പോൾ ഇവിടെ കണിക്കൊന്ന പൂത്തു നിൽക്കുകയാണ്. മുകളിലേയ്ക്ക് നോക്കിയാൽ കാണാം. അതിന്റെ ചുവട്ടിലാണ് ഞാൻ ഇരിക്കുന്നത്. ഒരു വർഷം കൊണ്ട് പാറപ്പുറത്ത് വളർന്ന കണിക്കൊന്ന പൂക്കുന്ന സ്ഥിതി.
നമുക്ക് ഏറ്റവും കൂടുതൽ വിഷം തളിച്ചു കിട്ടുന്ന ഒന്നാണ് കറിവേപ്പില. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനച്ചെടിയുമാണിത്. നല്ല ഇല കിട്ടാനായി ഇത് ഒരുപാട് വിഷം തളിച്ചാണ് വരുന്നത്. ഇതിൽ ചെറിയ പുഴുക്കേട് ഉണ്ട്. പക്ഷെ ഇത് പൊതുവെ ആരോഗ്യമുള്ള ചെടി ആണ്. ഇതിൽ വിഷമോ രാസവളമോ അടിച്ചിട്ടില്ല. കാട്ടിൽ നിൽക്കുന്നതു കൊണ്ട് കുറെ പ്രാണികൾ ആക്രമിച്ച് പോകുന്നുണ്ട്. ചെടി പക്ഷെ ആരോഗ്യത്തോടെ വളരുന്നു. കാടായി നിൽക്കുന്നതു കൊണ്ടുള്ള പ്രയോജനം ആണെന്നു തോന്നുന്നു. എപ്പോഴും ഇങ്ങനെ നിൽക്കില്ല. കുറെ കേട് വന്ന് പോകും.
ഇത് മിയാവാക്കി വനത്തിന്റെ വേറൊരു ഭാഗമാണ്. ഇവിടെ ഫിഷ് ടാങ്കിന്റെ മുകളിലൊക്കെ പാഷൻഫ്രൂട്ട് കയറി കായ ആയി കഴിഞ്ഞു. നാല് വശവും കാടാണ്. ഒരു വശത്തെ കാട് അധികം വളർന്നില്ല എന്നു മാത്രം. ഇത് ചുണ്ടങ്ങ ആണ്. ഇത് കാടിന്റെ ചുവട്ടിൽ തന്നെ വളർന്നു നിൽക്കുന്നു. മിയാവാക്കി തോട്ടത്തിൽ വളരെ എളുപ്പത്തിൽ വളരുന്നതാണ് കാപ്പി. നമുക്ക് മരങ്ങളുടെ ഇടയിൽ തന്നെ കാപ്പി നടാം. അത് മൂന്ന് നാല് മാസത്തിനിടയ്ക്ക് പൂക്കുകയും കായ്ക്കുകയും ചെയ്യും. നമുക്ക് കായ് കിട്ടുകയും ചെയ്യും. ഇവിടെ എല്ലാ കാപ്പിയും പൂത്തു തുടങ്ങി.
ഞാനീ നിൽക്കുന്ന സ്ഥലത്തിന്റെ ആകാശക്കാഴ്ച ആണിത്. ഇവിടെ നേരിട്ട് സൂര്യ പ്രകാശം ഭൂമിയിലേയ്ക്ക് വീഴുന്നില്ല. പക്ഷെ എല്ലാം നന്നായി വളരുന്നുണ്ട് - വാഴ, ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി, മുരിങ്ങ, കറിവേപ്പ്. അപ്പോൾ ഇതിനൊന്നും വളരാൻ വലിയ വെയില് ആവശ്യമില്ല.
കൃഷി ചെയ്യാനായിട്ട് സ്ഥലം ഇല്ല എന്നു പറയുന്ന ഒരുപാട് പേരുണ്ട്. ഇത് കഷ്ടിച്ച് 100 സ്ക്വയർഫീറ്റ് കാണില്ല. ഇവിടെ നിൽക്കുന്ന പ്ലാവും റംബൂട്ടാനും ഒക്കെ നേരത്തെ വച്ചതാണ്. ഇതിനിടയ്ക്ക് പഴച്ചെടികളും പച്ചക്കറികളും എല്ലാം ഉണ്ട്. വെറും കാൽ സെന്റ് മാത്രമേ ഇതിനായി വേണ്ടി വരുന്നുള്ളു. ഒരു അഞ്ചു സെന്റിൽ കാൽ സെന്റ് പഴത്തിനും പച്ചക്കറിയ്ക്കുമായി മാറ്റി വെയ്ക്കാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുമ്പോൾ ചെടികൾ അടുപ്പിച്ചു വെയ്ക്കുന്ന മിയാവാക്കി മാതൃകയിൽ ചെയ്താൽ ചെടികൾ പെട്ടെന്ന് വളരുകയും നല്ല ഫലം കിട്ടുകയും ചെയ്യും.