സവിശേഷ രീതിയിലാണ് കുന്നിന്‍മുകളില്‍ ഒരു മത്സ്യക്കുളം പണിതിട്ടുളളത്. വലിയൊരു ഫണലിന്റെ ആകൃതിയിലാണ് കുളം. ഇതിന്റെ വ്യാസം പത്തടിയാണ്. മീനുകളുടെ വിസര്‍ജ്യവും മറ്റു മാലിന്യങ്ങളും ചുവട്ടില്‍ അടിഞ്ഞ് പൈപ്പിലൂടെ പുറത്ത് കൃഷിയിടങ്ങളിലേക്ക് എത്തും. കുളത്തിലെ വെളളം ശുദ്ധമായിരിക്കുകയും ചെയ്യും, ചെടികള്‍ക്ക് വളവും ലഭിക്കും, ജലസേചനത്തിന്റെ ചെലവ് കുറയ്‌ക്കാനും കഴിയും. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ.ജി. പത്മകുമാറാണ് ഇത്തരമൊരു മാതൃക രൂപകല്‍പ്പന ചെയ്‌തത്. കുളത്തില്‍ നാടന്‍ ഇനത്തില്‍ പെട്ട് മത്സ്യങ്ങളെ വളര്‍ത്തി വിളവെടുക്കുന്നു. ഇങ്ങനെ നാടന്‍ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിലേക്ക് ഞങ്ങളുടെ സംഭാവനയും നല്‍കാന്‍ കഴിയുന്നു.