വീടിനു ചുറ്റും കാട് വളർത്തിയാൽ പാമ്പ് വരില്ലേ എന്ന സംശയം എല്ലാവർക്കും ഉളളതാണ്. വീടിന്റെ എയർഹോളുകളും ജനാലകളും നെറ്റുകളാൽ സുരക്ഷിതമാക്കുക, വീട്ടിനുളളിലും പരിസരത്തും എലികളെ ആകർഷിക്കുന്ന തരത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ ഇടാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുത്താൽ തീരാവുന്ന പ്രശ്നമേയുളളു. പറമ്പിൽ കാട് വളർത്തുമ്പോൾ അതിനു ചുറ്റും ഫെൻസിങ്ങ് കൊടുത്ത് ഫെൻസിങ്ങിനു പുറം വൃത്തിയാക്കി ഇടുക. അപ്പോൾ എന്തെങ്കിലും ജീവികൾ അതിനകത്തേക്കോ പുറത്തേക്കോ കടക്കുന്നത് പെട്ടെന്ന് കാണാൻ കഴിയും. മറ്റൊന്ന് ചെടികൾക്കിടയിൽ നടക്കുമ്പോൾ ഒരു വടി കുത്തി നടക്കുക എന്നുളളതാണ്. പാമ്പ് നമ്മുടെ സാമീപ്യമറിയുന്നത് നിലത്തെ വൈബ്രേഷനിലൂടെയാണ് വടി നിലത്തുണ്ടാക്കുന്ന വൈബ്രേഷൻ പാമ്പിനെ അകറ്റും. ഇത്തരം മുൻകരുതലുകൾ എടുക്കുക. പാമ്പിനെ നമ്മളങ്ങോട്ട് ഉപദ്രവിച്ചാൽ പ്രാണരക്ഷാർത്ഥം അത് കടിക്കുമെന്നല്ലാതെ പുറകെ വന്ന് ഉപദ്രവിക്കില്ല.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക