പാമ്പുകളെ പേടിയുളളവരാണ് ഭൂരിപക്ഷവും. പാമ്പുകടി മരണകാരണാമാകാം എന്നുളളതു തന്നെയാണ് പേടിയ്ക്കു പുറകിൽ. എന്നാൽ അങ്ങനെ ഭയക്കേണ്ട കാര്യമില്ല. പാമ്പുകൾ നമ്മൾ കരുതുംപോലെ ഉപദ്രവകാരികളല്ല. നമ്മുടെ അശ്രദ്ധ മൂലമാണ് പലപ്പോഴും പാമ്പുകടി ഏൽക്കുന്നത്. പറമ്പിലോ ഇലകൾ വീണു കിടക്കുന്നിടത്തു കൂടിയോ നടക്കുമ്പോൾ കൈയിലൊരു വടി കരുതി അത് നിലത്ത് തട്ടി നടക്കുക. വടി നിലത്തുണ്ടാക്കുന്ന പ്രകമ്പനം തിരിച്ചറിഞ്ഞ് പാമ്പുകൾ വഴിമാറി പൊയ്ക്കോളും. മതിലുകൾ പണിയുമ്പോൾ പൂർണമായും അടച്ചുകെട്ടാതിരുന്നാൽ പാമ്പിനും അതുപോലുളള ജീവികൾക്കും കയറി ഇരിക്കാനൊരിടമാകും. പ്രകൃതിയെ അതിന്റെ വഴിക്കു വിടുക എന്നുളളതാണ് എപ്പോഴും ചെയ്യാനുളളത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക