വീടു പണിയുമ്പോൾത്തന്നെ എക്സ്ഹോസ്റ്റ് ഹോളുകൾ, എയർഹോളുകൾ പോലുളളവ നെറ്റടിച്ചു സുരക്ഷിതമാക്കിയാൽ ഇഴജന്തുക്കൾ അകത്തേക്ക് കയറുന്നത് തടയാം. വീടിനോടു ചേർന്ന് മിയാവാക്കി കാടൊരുക്കുമ്പോൾ ചെടികൾ നടുന്ന സ്ഥലം വേലികെട്ടി വേർതിരിച്ച് വേലിയിൽ നെറ്റടിച്ചാൽ സുരക്ഷിതമായി. പാമ്പുകളെ പേടിക്കേണ്ടതില്ല. നമ്മൾ നടക്കുന്നതിന്റെ വൈബ്രേഷൻ തറയിലൂടെ കിട്ടിയാൽത്തന്നെ അവ അകന്നുപോകും. അശ്രദ്ധ മൂലമാണ് പലപ്പോഴും പാമ്പുകടിയേറ്റുളള അപകടങ്ങൾ ഉണ്ടാകാറുളളത്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ പുറത്തിറങ്ങി നടക്കുന്നതും അറിയാതെ പോയി പാമ്പിനെ ചവിട്ടുന്നതുമൊക്കെയാണ് അപകടമുണ്ടാക്കുന്നത്. മതിലും മുറ്റവുമൊക്കെ പഴുതടച്ച് കോൺക്രീറ്റ് ചെയ്യുന്നതും ടൈലിടുന്നതും പാമ്പിനിരിക്കാൻ സ്ഥലമില്ലാതെ അവ അകത്തു കയറുന്നതിനിടയാക്കും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക