ആദ്യമായി മിയാവാക്കി മാതൃക വനവത്കരണത്തിനൊരുങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം അതിനായുളള തൈകൾ എവിടെ നിന്നു ലഭിക്കും എന്നുളളതാണ്. തീർച്ചയായും തദ്ദേശീയ നഴ്സറികളെ ആശ്രയിക്കാം. തിരുവനന്തപുരം പാലോടുളള ബൊട്ടാണിക്കൽ ഗാർഡനും തൃശൂർ പീച്ചിയിലുളള വനഗവേഷണ കേന്ദ്രവും കുറഞ്ഞ വിലയ്ക്ക് നല്ലയിനം തൈകൾ ലഭ്യമാക്കുന്നുണ്ട്. നമ്മുടെ പറമ്പിലും ചുറ്റുവട്ടത്തുമുളള മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ ശേഖരിച്ച് മുളപ്പിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ റോഡരികിൽ നിൽക്കുന്ന വന്മരങ്ങളുടെ വിത്തുകൾ വീണ് മുളച്ച തൈകളും വേരു പൊട്ടാതെ പിഴുതെടുത്തു കൊണ്ടുവന്നു ഉപയോഗിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക