ആഗോളതലത്തിൽ മിയാവാക്കി മാതൃകയിൽ നടുന്ന തൈകൾക്കു കിട്ടുന്ന വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ അഞ്ചും ആറും ഇരട്ടിയാണ് ഈ രീതിയിൽ നടുന്ന ചെടികളുടെ വളർച്ചാ തോത്. ചെടികൾ വളരുക മാത്രമല്ല, ഒരു വർഷത്തിനുളളിൽ തന്നെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നുണ്ട്. അതിനു പ്രധാനകാരണം കേരളത്തിലെ കാലാവസ്ഥയാണ്. ചെടികളുടെ വളർച്ച നിലയ്ക്കുന്ന മഞ്ഞുകാലം നമുക്കിവിടെ ഇല്ലെന്നു തന്നെ പറയാം. ചെടികൾ നന്നായി വളരുന്ന മഴക്കാലം നമുക്ക് കൂടുതലുമാണ്. ഇത്തരത്തിൽ മിയാവാക്കി മാതൃക വനവത്കരണത്തിനു യോജിച്ച കാലാവസ്ഥ ഉളളതുകൊണ്ടു തന്നെ മിയാവാക്കി മാതൃകയിൽ പരിപാലിക്കുന്ന ഏതു തോട്ടത്തിനും മികച്ച ഫലം കിട്ടുമെന്നതും ഉറപ്പാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക