ഒരുകാലത്ത് നാട്ടുമാവുകൾ തണൽ വിരിച്ചുനിന്നിരുന്ന പാതകൾ കേരളത്തിൽ ധാരാളമായി ഉണ്ടായിരുന്നു. പാത ഇരട്ടിപ്പിക്കലിന്റെയും കെട്ടിടം പണിയലിന്റെയും തിക്കിത്തിരക്കിൽ മലയാളിയുടെ പൊതുസ്വത്തായിരുന്ന നാട്ടുമാവുകൾ അപ്രത്യക്ഷമായി. ഒപ്പം ഹൃദ്യമായ മണങ്ങളും രുചികളും. മാമ്പഴക്കാലത്ത് ചെറിയൊരു കാറ്റുവന്നാൽ പറമ്പിൽ മാമ്പഴം വർഷിക്കുന്ന കൂറ്റൻ മാവുകളും വിരളമായി. ഒരു പ്രദേശം തന്നെ കീഴടക്കുന്ന വലിപ്പവും കായ്ക്കാൻ എടുക്കുന്ന താമസവും ആയിരിക്കണം നാട്ടുമാവുകളെ പുതിയ തലമുറയക്ക് അന്യമാക്കിയത്. ഇവയെ ഗ്രാഫ്റ്റ് ചെയ്തോ ബഡ് ചെയ്തോ നമ്മുടെ ചെറുമുറ്റങ്ങളിൽ ഇനിയും ഉൾക്കൊളളിക്കാനാവും. അതുപോലെ മിയാവാക്കി തോട്ടങ്ങളിലും. ചക്കരമാമ്പഴമെന്നും മുട്ടിക്കുടിയനെന്നുമൊക്കെ രസകരമായ പേരുകളുളള അതീവ ഹൃദ്യമായ രുചികൾ പേറുന്ന നമ്മുടെ ഈ തനതു മാവുകളെ സംരക്ഷിക്കുന്നതിലൂടെ ജൈവസമ്പത്തിന്റെ ഒരു ഭാഗം കൂടിയാണ് നമ്മൾ സംരക്ഷിക്കുന്നത്. മാവ് മാത്രമല്ല ഇഷ്ടമുളള മരങ്ങളൊക്കെ ഇത്തരത്തിൽ ഗ്രാഫ്റ്റ് ചെയ്ത് നടാനാവും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക