മിയാവാക്കി കാടൊരുക്കാൻ ഇരുപതോളം ഇനം ചെടികളുടെ തൈകൾ മതിയാവും. അവ തദ്ദേശീയ ചെടികൾ തന്നെയായാൽ കൂടുതൽ നല്ലത്. പ്ലാവ്, മാവ്, ആഞ്ഞിലി, കാഞ്ഞിരം പോലുളളവ ഇല പൊഴിയാത്ത മരങ്ങൾ ആയതിനാൽ ഇവ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. അതേസമയം അധിനിവേശ മരങ്ങളായ മഹാഗണി, തേക്ക് പോലുളളവയുടെ ഇലകൾക്ക് കട്ടിയുളളവ ആയതു കൊണ്ട് അവ പൊഴിഞ്ഞ് മണ്ണിൽ ജീർണിച്ചു ചേരാൻ സമയമെടുക്കും. അക്കാരണം കൊണ്ടുതന്നെ ഇവയുടെ ചുവട്ടിൽ മറ്റൊന്നും വളരുകയുമില്ല. മിയാവാക്കി മാതൃകയിൽ കാടു മാത്രമല്ല, ഔഷധത്തോട്ടമോ പഴങ്ങളുടെ തോട്ടമോ ഒക്കെ വളർത്തിയെടുക്കാവുന്നതാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക