മിയാവാക്കി മാതൃകയിൽ നടുന്ന തൈകൾ വേഗത്തിൽ വളരുന്നത് അശാസ്ത്രീയതയാണെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. തൈകൾ പുഷ്ടിയോടെ വളരാനുളള സാഹചര്യം ഒരുക്കിക്കൊടുക്കുക മാത്രമാണ് മിയാവാക്കി മാതൃകയിൽ ചെയ്യുന്നത്. അവ വളർന്നു കഴിഞ്ഞാൽ പിന്നെ വളപ്രയോഗമോ വലിയ പരിചരണമോ ആവശ്യമായി വരുന്നില്ല. സ്വാഭാവിക രീതിയിൽ ഒരു വനമുണ്ടായിവരാൻ നീണ്ട വര്ഷങ്ങളെടുക്കും. മറുവശത്ത് അനുനിമിഷം കാട് നശിച്ചുകൊണ്ടിരിക്കുകയാണ്. നശിച്ചു പോകുന്നത്ര ഉടനെയൊന്നും നമുക്ക് തിരികെ കൊണ്ടുവരാനുമാവില്ല. ഒരുശതമാനമെങ്കിലും മടക്കി കൊണ്ടുവരാനായാൽ അത്രയും നല്ലതെന്നു മാത്രം. അതിന് എത്രയും വേഗം മരങ്ങൾ വളരുക തന്നെയാണ് വേണ്ടതും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക