വീട്ടുമുറ്റത്തും മ്യൂസിയങ്ങളുടെ ചുറ്റുമൊക്കെ പുൽത്തകിടി വെച്ചുപിടിപ്പിക്കാറുണ്ട്. കാഴ്ച്ചയിലെ ഭംഗി ഒഴിച്ചാൽ വളരെ ചെലവു വരുന്ന സൗന്ദര്യവത്കരണമാണിത്. ബഫല്ലോ ഗ്രാസ് ഒഴിച്ചുളള വിദേശ പുല്ലിനങ്ങൾക്കാകട്ടെ കേടില്ലാതെ നിലനില്ക്കണമെങ്കിൽ കീടനാശിനികൾ തളിക്കേണ്ടതായും വരും. ഇത് മനുഷ്യനു ദോഷവുമായേക്കാം. വേനൽക്കാലത്ത് പുല്ലുണങ്ങാതെ പച്ചപ്പോടെ നിലനിർത്തണമെങ്കിൽ ജലസേചനം അത്യാവശ്യവുമാണ്. ഇതേ സ്ഥലത്ത് മിയാവാക്കി മാതൃകയിലുളള പൂന്തോട്ടമാണ് ഒരുക്കുന്നതെങ്കിൽ ഇതിന്റെ പകുതി വെളളവും പരിശ്രമവും കൊണ്ട് ഏതു സീസണിലും പൂക്കൾ നിറയുന്ന പൂന്തോട്ടം നിലനിർത്താം. മിയാവാക്കി മാതൃകയിൽ പലതരം ചെടികൾ അടുപ്പിച്ചു വെയ്ക്കുന്നതു കൊണ്ടാണ് ഏതുകാലത്തും പൂക്കളുണ്ടാകുമെന്ന് പറയുന്നത്. പൂക്കൾ തേടിയെത്തുന്ന ശലഭങ്ങളും തുമ്പികളും മറ്റൊരാകർഷണം കൂടിയാണ്. കൂടാതെ ചെടികളുടെ ഇലകൾ തീർക്കുന്ന പച്ചപ്പിന്റെ വിസ്തീർണം പരന്ന പുൽത്തകിടിയേക്കാൾ കൂടുതലുമാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക