സൗരോര്‍ജ്ജം ഉപയോഗിച്ച് വീടിനുളളില്‍ വെളിച്ചം കൊണ്ടുവരാനുളള സംവിധാനമൊരുക്കിയപ്പോള്‍ വെളിച്ചത്തോടൊപ്പം വീടിനകത്തെ ചൂടും കൂടിയ അനുഭവമാണ് എം.ആര്‍. ഹരി ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. സുഹൃത്തായ അജിത് കുമാര്‍ പരീക്ഷിച്ചു വിജയിച്ച മാതൃകയാണിത്. അതേ ആശയം അതേപടി പകര്‍ത്തിയതാണ് വിനയായത്. സോളാര്‍ കുഴലിന്റെ നീളവും വെച്ച ദിശയുംമൊക്കെ ആശ്രയിച്ചാണ് ചൂടില്ലാതെ വെളിച്ചം മാത്രം മുറിക്കുളളിലേക്കു വരുന്നതെന്ന് പിന്നീട് അജിത്തുമായി സംസാരിച്ചപ്പോള്‍ മനസിലായി. നല്ലതെന്നു തോന്നുന്ന ഏത് ആശയവും അനുകരിക്കുമ്പോള്‍ അതാദ്യം പ്രാവര്‍ത്തികമാക്കിയവരോട് സംസാരിച്ച് കൃത്യമായി കാര്യങ്ങള്‍ മനസിലാക്കി ചെയ്‌താലാണ് വിജയിക്കുക എന്ന സ്വാനുഭവമാണ് ഹരി ഇവിടെ തുറന്നു പറയുന്നത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക