മിയാവാക്കി മാതൃകയിലുളള വനവത്കരണത്തിന് വനം വകുപ്പ് നല്ലരീതിയിലുളള പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്. സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങളെയോ പോലെ പെട്ടെന്നൊരു പദ്ധതിയിലേക്കിറങ്ങാൻ സർക്കാർ സ്ഥാപനത്തിന് കഴിയില്ല. ഈ മേഖലയിലെ ഗവേഷണത്തിനും പഠനത്തിനും ശേഷം പുതിയ നയത്തിനനുസരിച്ചൊക്കെയേ വനം വകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയു. എങ്കിലും പുതിയ മാതൃകയെ കുറിച്ചു പഠിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ മൂന്നിടത്ത് മിയാവാക്കി വനങ്ങൾ വെയ്ക്കാൻ വനം വകുപ്പ് അനുവാദം തന്നു. നെയ്യാറും നെടുമ്പാശേരിയിലും തൃശൂർ മുടിക്കോടുമാണവ. ഇവിടെ വെച്ചുപിടിപ്പിച്ച കാടിനെ കുറിച്ച് വിശദമായ പഠനങ്ങൾ നടക്കുന്നു. നാലഞ്ചു വർഷത്തിനകം മിയാവാക്കി മാതൃകയെ വനം വകുപ്പ് അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക