സാധാരണ വനവത്കരണ മാതൃകകളിൽ നിന്നും വ്യത്യസ്തമായി മിയാവാക്കി രീതിയിൽ തൈകൾ നടുന്നതിനു മുമ്പായി കുറച്ചു തയ്യാറെടുപ്പുകളുണ്ട്. ഇതുതന്നെയാണ് ഈ മാതൃകയെ ചെലവേറിയതാക്കുന്നതും. നടാനായി തെരഞ്ഞെടുത്ത തൈകളെ പ്രത്യേകം തയാറാക്കിയ പോട്ടിങ്ങ് മിശ്രിതം നിറച്ച ചട്ടികളിൽ രണ്ടു മാസത്തോളം പരിപാലിച്ച് വേരുകൾ വികസിച്ച ശേഷമാണ് അവയെ മണ്ണിലേക്ക് മാറ്റുന്നത്. അതുപോലെ നടുന്ന പ്രദേശത്തെ മണ്ണിനനുസരിച്ച് ആവശ്യമായ അളവിൽ ജൈവമിശ്രിതം നിറച്ച് ഒരുക്കിയ നിലത്താണ് തൈകൾ നടുന്നത്. ഇവ കൃത്യമായി ചെയ്താലാണ് ഡോ. മിയാവാക്കി പറയുന്ന തരത്തിലുളള വളർച്ച ഈ വനത്തിന് കൈവരിക്കാനാകുകയുളളു. എന്നാൽ നല്ലരീതിയിൽ പരിപാലിക്കുന്ന ഒരു മിയാവാക്കി വനത്തിന്റെ വളർച്ച അത്ഭുതകരമാണ്. സാധാരണ വനവത്കരണ രീതികളിൽ നിന്നും മിയാവാക്കി മാതൃകയെ വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. കുറഞ്ഞ കാലം കൊണ്ട് വളർച്ചയെത്തുന്ന തൈകൾ വളരെ പെട്ടെന്നു തന്നെ സ്വാഭാവിക വനത്തിന്റെ സവിശേഷതകൾ ആർജ്ജിക്കുന്നു. നമ്മുടെ ജീവിതകാലത്തു തന്നെ നാം നട്ട തൈകൾ വളർന്നു വലുതായി കാടായിമാറുന്നത് കാണാനാകുമെന്നതും മിയാവാക്കി മാതൃകയുടെ സവിശേഷതയാണ്. വളർച്ചയെത്തിയ കാടിന്റെ പ്രയോജനം വെച്ചുനോക്കുമ്പോൾ തുടക്കത്തിൽ നമ്മളതിനു ചെലവാക്കിയ തുക ഒരധികച്ചെലവേ അല്ല.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക