മിയാവാക്കി മാതൃകയിൽ തോട്ടമൊരുക്കുമ്പോൾ ഒരു പ്രധാന കാര്യം അവിടുത്തെ സ്വാഭാവിക സസ്യജാലത്തെ മനസിലാക്കുകയും അവയുടെ തൈകൾ ശേഖരിക്കുകയുമാണ്. ഒരു പ്രദേശത്തെ തനതുസസ്യങ്ങളെ തിരിച്ചറിയാൻ പല മാർഗങ്ങളുമുണ്ട്. അതിൽ ഏറ്റവും എളുപ്പമുളള മാർഗം അവിടത്തുകാരായ മുതിർന്ന തലമുറയോടു ചോദിക്കുക എന്നുളളതാണ്. പുളിയറക്കോണം സ്വദേശിയായ രഘുചേട്ടന് എഴുപത്തിയെട്ടു വയസുണ്ട്. പ്രദേശത്തു കാണപ്പെടുന്ന മിക്കവാറുമെല്ലാ ചെടികളും മരങ്ങളും അവയുടെ ഉപയോഗങ്ങളും ഔഷധമൂല്യവുമെല്ലാം ഇദ്ദേഹത്തിന് കാണാപാഠമാണ്. ഇത്തരത്തിൽ നാട്ടറിവുകളുടെ ശേഖരമായ ആളുകളോടു സംസാരിച്ച് ചെടികളെ കുറിച്ചുളള നമ്മുടെ അറിവും അവബോധവും വളർത്തിയെടുക്കുക മാത്രമല്ല, അമൂല്യമായ ഇത്തരം അറിവുകൾ ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക