പുരയിടെ വൃത്തിയാക്കുന്നതിൽ നമ്മളെല്ലാവരും അതീവ ശ്രദ്ധ പുലർത്തുന്നവരാണ്. പറമ്പിൽ ഒരൊറ്റ പുല്ല് പോലും മുളയ്ക്കാൻ അനുവദിക്കില്ല. വീടിനു ചുറ്റും പരമാവധി വിസ്തീർണത്തിൽ ടൈലും പാകും. ഇങ്ങനെ ചെയ്യുമ്പോൾ നഷ്ടമാകുന്നത് പറമ്പിലെ ജൈവവൈവിദ്ധ്യമാണ്. കളയെന്നോ കാട്ടുചെടിയെന്നോ കരുതി പറിച്ചുകളയുന്ന ഓരോ ചെടിയ്ക്കും പ്രകൃതിയിൽ ഓരോ ധർമ്മമുണ്ട്. അവ സംരക്ഷിക്കാനായി പരമാവധി പറമ്പ് കിളയ്ക്കാതെ ഇടാം. മുഴുവൻ അല്ലെങ്കിൽ കുറച്ചൊരു ഭാഗമെങ്കിലും വെറുതെ ഇടാം. അതിൽ വീഴുന്ന ഇലയും കമ്പും കായ്കളും അവിടെത്തന്നെ ജീർണിച്ച് ചേരാൻ അനുവദിക്കുക. സാവധാനത്തിൽ ധാരാളം സൂക്ഷ്മജീവികളും പ്രാണിവർഗങ്ങളും മറ്റും അവിടം കേന്ദ്രീകരിക്കുന്നത് കാണാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക