വെർട്ടിക്കൽ ഗാർഡൻ ഇപ്പോഴത്തെ താരമാണ്. നമ്മുടെ പരമ്പരാഗത വേലിപ്പടർപ്പിന്റെ ആധുനികപതിപ്പാണതെന്നു പറയാം. മതിലുകൾ വന്നതോടെ അപ്രത്യക്ഷമായത് പഴയ വേലിപ്പടർപ്പും അതിൽ പടർന്നിരുന്ന നൂറുകണക്കിന് വളളികളും ചെടികളുമാണ്. പൂവളളികളും ഔഷധവളളികളും പച്ചക്കറികളുമൊക്കെയായി നമ്മുടെ തനതു സസ്യജാലത്തെയാണ് മതിലുകൾ ഇല്ലാതാക്കിയത്. ഉറപ്പും സുരക്ഷിതത്വവുമൊക്കെയാണ് മതിലുകൾ എന്നു പരക്കെ പറയുമെങ്കിലും എത്ര സുരക്ഷിതമാക്കിയ മതിലും അനായാസേന ചാടിക്കടക്കുന്നവനാണ് കളളൻ. പിന്നെയുളളത് അലഞ്ഞുതിരിയുന്ന മൃഗങ്ങളൊന്നും കയറാതിരിക്കുക എന്നുളളതാണ്. അതിന് മുളളുവേലിയോ നെറ്റടിച്ച വേലിയോ തന്നെ ധാരാളമാണ്. ഈ വേലിയിൽ ചെടികൾ പടർത്തിയാൽ അവ കാഴ്ച്ചയ്ക്കും മനോഹരം, ഉപകാരപ്രദവുമാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക