മിയാവാക്കി രീതിയിൽ തൈകൾ നടാൻ മണ്ണൊരുക്കുന്നതിലും പ്രത്യേകതയുണ്ട്. നടുന്ന പ്രദേശത്തെ മണ്ണിന്റെ പ്രത്യേകത അനുസരിച്ച് വേണം കുഴിയെടുക്കാനും നടീൽ മിശ്രിതം നിറയ്ക്കാനും. കല്ലുനിറഞ്ഞ പ്രദേശമാണെങ്കിൽ ആഴത്തിൽ കുഴിച്ച് ഇളകിയ മണ്ണ് പകുതി നിറച്ച ശേഷമാണ് ഉമിയും ചാണകപ്പൊടിയും ചകിരിച്ചോറും ചേർന്ന മിശ്രിതം നിറയ്ക്കുന്നത്. ഉമിക്കു പകരം മരച്ചീളും ഉപയോഗിക്കാം. തൈകൾ രണ്ടുമൂന്നു മാസത്തോളം ഇതേ പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോ ബാഗിലോ ചട്ടികളിലോ വളർത്തി വേര് വികസിപ്പിച്ച ശേഷം വേണം ഇങ്ങനെ തയ്യാറാക്കിയ കുഴിയിലേക്ക് മാറ്റി നടാൻ. ഇതിന് വരുന്ന ചെലവ് ഏകദേശം 395 രൂപയാണ്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക