മിയാവാക്കി രീതിയിൽ തൈകൾ തെരഞ്ഞെടുത്ത് ചട്ടിയിൽ വളർത്തി വേരുകൾ വികസിപ്പിച്ചെടുക്കുന്നതു പോലെത്തന്നെ പ്രധാനമാണ് അവ നടുന്ന സ്ഥലത്തെ പാകപ്പെടുത്തൽ. അതിനായി ചാണകവും ഉമിയും ചകിരിച്ചോറും കൃത്യമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കുന്ന നടീൽ മിശ്രിതം ഉപയോഗിക്കുന്നു. നടുന്ന സ്ഥലത്തെ മണ്ണിന്റെ സ്വഭാവത്തിനനുസരിച്ച് എത്ര മിശ്രിതം ചേർക്കണമെന്ന കണക്കിലും മാറ്റം വരും. മികച്ച ഫലം കിട്ടാൻ ആദ്യം തന്നെ നടാനുദ്ദേശിക്കുന്ന പ്രദേശത്തെ കാലാവസ്ഥ, മണ്ണിന്റെ സ്വഭാവം, ഗുണമേന്മ, നീർവാർച്ച തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നമുക്കൊരു ഗ്രാഹ്യമുണ്ടായിരിക്കണം. എങ്കിലേ എത്രത്തോളം നടീൽ മിശ്രിതം ചേർക്കണമെന്ന് നിശ്ചയിക്കാനാകുകയുളളൂ.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക