മിയാവാക്കി മാതൃകയിൽ തൈകൾ നടുമ്പോഴുളള ഒരു സവിശേഷത, അവയുടെ വേരുകൾ ബലപ്പെടുത്തിയ ശേഷമാണ് നടുന്നത് എന്നുളളതാണ്. അതിനായി പ്രത്യേകം തയ്യാറാക്കിയ നടീൽ മിശ്രിതം നിറച്ച ചട്ടികളിൽ രണ്ടുമാസം വളർത്തുന്നു. ചകിരിച്ചോറ്, ചാണകം, ഉമി, മണ്ണ് എന്നിവ തുല്യ അനുപാതത്തിൽ കലർത്തിയാണ് നടീൽ മിശ്രിതം തയ്യാറാക്കുന്നത്. ചട്ടികളിലും ഗ്രോ ബാഗുകളിലും തൈകൾ വെയ്ക്കാം. ചട്ടികളിലാവുമ്പോൾ നടുന്ന നേരത്ത് അവ പുറത്തെടുക്കാൻ എളുപ്പമാണ്. ചട്ടികൾ അടുത്ത ചെടികൾക്ക് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒന്നു രണ്ടാഴ്ച്ച ഈ തൈകളെ ചട്ടികളോടെ തന്നെ കൊണ്ടുവെച്ച് അവിടത്തെ കാലാവസ്ഥയുമായി ഇണങ്ങിയ ശേഷം നിലത്തേക്ക് മാറ്റി നടുന്നത് കൂടുതൽ നന്നായിരിക്കും എന്നാണ് ഡോ. മിയാവാക്കിയുടെ അഭിപ്രായം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക