വീടിനോടു ചേര്ന്ന് മരം വളർത്തുമ്പോൾ രണ്ട് അപകടസാദ്ധ്യതയാണുളളത്. വീടിനേക്കാൾ ഉയരത്തിൽ വളർന്ന മരം കാറ്റത്ത് വീടിനു മുകളിലേക്ക് വീഴാം. മരത്തിന്റെ വേരിൽ നിന്ന് പുതിയ തൈകൾ പൊട്ടിമുളച്ച് വീടിന്റെ അടിസ്ഥാനം തകർക്കാം. ഇതിൽ ചെയ്യാവുന്നത്, ഇത്തരത്തിൽ വേരിൽ നിന്ന് മുള പൊട്ടാൻ സാദ്ധ്യതയുളള മരങ്ങൾ വീടിനോടു ചേർന്ന് വെയ്ക്കാതിരിക്കുക എന്നുളളതു തന്നെയാണ് പോംവഴി. മുള പോലുളള ഏതാനും ചെടികള്ക്കാണീ പ്രശ്നമുളളത്. അതല്ലാത്ത ഏതുമരവും ധൈര്യമായി വീടിനോടു ചേർന്നു നടാം. വീടിനൊപ്പം ഉയരമാവുമ്പോൾ അവ മുറിച്ചു നിർത്തിയാൽ മാത്രം മതി. മുറിക്കുമ്പോൾ 45 ഡിഗ്രി ചെരിച്ചു മുറിച്ചാൽ മഴവെളളം ഇറങ്ങി മരം നശിച്ചു പോകാതിരിക്കും.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക