വീട്ടിൽ നട്ടുവളർത്തുന്ന പഴങ്ങളും പച്ചക്കറികളും സുരക്ഷിതവും രുചികരവുമാണെന്ന് നമുക്കറിയാം. നമുക്കാവശ്യമുളളവ സ്വയം ഉത്പാദിപ്പിച്ച് ഭക്ഷ്യ സ്വയംപര്യാപ്തത നേടുന്നതും വളരെ നല്ല കാര്യമാണ്. പലർക്കും ഇതിനൊരു തടസമാവുന്നത് സ്ഥലക്കുറവാണ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ ചെടികൾ നടാവുന്ന മിയാവാക്കി മാതൃക സ്ഥലക്കുറവിന് വലിയൊരു പരിഹാരമാണ്. ടെറസിലോ ബാൽക്കണിയിലോ ഒക്കെ മിയാവാക്കി മാതൃക പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ നമുക്ക് വീട്ടിലേക്കാവശ്യമുളള പഴങ്ങളും പച്ചക്കറികളും വിഷം കലരാതെയും വാടാതെയും ഉണ്ടാക്കിയെടുക്കാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക