എം. ആർ. ഹരി നടത്തുന്ന സംഭാഷണ പരമ്പരയിൽ ഇത്തവണ പരിചയപ്പെടുത്തുന്നത് ആലപ്പുഴ പുല്ലുകുളങ്ങരയിലെ ശ്രീ. എം. ജി. രമേശിനെയാണ്. അദ്ധ്യാപകനായി വിരമിച്ച അദ്ദേഹത്തിന് പ്രകൃതിയോടുളള താത്പര്യം ചെറുപ്പം മുതൽത്തന്നെയുണ്ടായിരുന്നു. വീട്ടുവളപ്പിലെ ഏതാനും മരങ്ങൾ വീടുപണിയ്ക്കായും മറ്റും മുറിച്ചപ്പോൾ പകരം മരങ്ങൾ നട്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് അപൂർവയിനം മരങ്ങളിലേക്കും അന്യം നിന്നുപോകുന്നവയിലേക്കുമെല്ലാം അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ ചെന്നെത്തുകയായിരുന്നു. കേരളത്തിലെ നാട്ടുമരങ്ങൾക്കൊപ്പം വടക്കേ ഇന്ത്യയിൽ നിന്നും ഇന്ത്യയ്ക്കു പുറത്തുനിന്നുമെല്ലാം തൈകൾ ശേഖരിച്ച് നട്ടുവളർത്തി തുടങ്ങി. അദ്ദേഹത്തെ പരിചയപ്പെടുന്നതിനൊപ്പം ഈ വിശാലമായ സസ്യലോകത്തെയും പരിചയപ്പെടാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക