രാത്രിയിലെ മഴയ്ക്കു പുറകെ നേരം വെളുക്കുമ്പോൾ പറമ്പിലാകെ വെളളക്കുടയുമായി നിരന്നുനിൽക്കുന്ന കൂണുകൾ സന്തോഷമുളള കാഴ്ച്ചയാണ്. ഭക്ഷ്യയോഗ്യമായ കൂണുകൾ പ്രോട്ടീൻസമൃദ്ധവുമാണ്. മണ്ണിനു മുകളിൽ കാണുന്ന വെളളക്കുടകൾ യഥാർത്ഥത്തിൽ കൂണിന്റെ പൂവുകളാണ്. പ്രകൃതിയിൽ എങ്ങനെയാണ് കൂണുകളുണ്ടാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? തടിയും മറ്റും ഭക്ഷിക്കുന്ന ചിതലുകൾക്ക് കട്ടിയുളള ചില തടികൾ ആഹാരമാക്കാൻ കഴിയാതെ വരുമ്പോൾ സഹായം തേടുന്നത് ഫംഗസുകളായ കൂണുകളുടേതാണ്. ചിതലുകൾ ചവച്ചിടുന്ന തടിക്കഷണങ്ങളെ ഈ ഫംഗസുകൾ ഒന്നുകൂടി മൃദുവാക്കികൊടുക്കും. ഈയാവശ്യത്തിനായി ചിതലുകൾ മണ്ണിനടിയിലെ തങ്ങളുടെ കോളനികളിൽ കൊണ്ടുവയ്ക്കുന്ന ഫംഗസുകളാണ് മഴ പെയ്യുന്നതോടെ വെളളക്കുടയുമായി മണ്ണിനു വെളിയിലേക്ക് തലനീട്ടുന്നത്. കൂണിന്റെ വിത്തുവിതരണത്തിനായിട്ടാണത്രെ പൂക്കൾ പുറത്തേക്ക് തലനീട്ടുന്നത്. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനാവാത്തത്ര സൂക്ഷ്മമായ കൂൺവിത്തുകൾ അന്തരീക്ഷത്തിൽ തങ്ങിനിന്ന് അന്തരീക്ഷബാഷ്പത്തിന്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതു കൊണ്ട് കൂണ് ധാരാളമായി വളരുന്ന സ്ഥലങ്ങളിൽ മഴയും കൂടുമെന്ന് പഠനങ്ങൾ പറയുന്നു.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക