ചുറ്റുമുളള ജൈവവൈവിദ്ധ്യം സംരക്ഷിക്കുന്ന ഒരു ജീവിതശൈലിയാണ് പെർമാകൾച്ചർ. പെർമനന്റ് അഗ്രികൾച്ചർ എന്ന വാക്കിൽ നിന്നാണ് പെർമാകൾച്ചർ ഉരുത്തിരിഞ്ഞത്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഒരു സ്ഥലത്തെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ചെടികളെയും മരങ്ങളെയും വളരാൻ അനുവദിക്കുന്ന രീതിയാണിത്. ഊർജ്ജ ഉപഭോഗവും ജലസംരക്ഷണവും മാലിന്യനിർമ്മാർജനവും എല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യുന്ന, പ്രകൃതിയോടിണങ്ങി നില്ക്കുന്ന ഈ ജീവിതശൈലിയ്ക്ക് യൂറോപ്പിലാണ് നല്ല പ്രചാരമുളളത്. സമ്മിശ്രമായി ചെടികൾ നടുന്ന പെർമാകൾച്ചർ രീതിയ്ക്ക് മിയാവാക്കിയുമായി സാമ്യമുണ്ട്. മിയാവാക്കി മാതൃക പോലെത്തന്നെ കൂടുതൽ ആളുകളിലേക്ക് എത്തേണ്ട നല്ലൊരു ജീവിതശൈലി കൂടിയാണിത്.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക