ഒന്നര സെന്റ് സ്ഥലം നീക്കി വെയ്ക്കാൻ കഴിഞ്ഞാൽ വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും ലഭിക്കുന്നൊരു തോട്ടം മിയാവാക്കി മാതൃകയിൽ വളർത്തിയെടുക്കാൻ കഴിയും. സ്വന്തം സ്ഥലത്ത് ഇത്തരമൊരു തോട്ടം നട്ടുവളർത്തി വിജയം കണ്ട ശേഷമാണ് എം. ആർ. ഹരി ഇത്തരമൊരു ആശയം പങ്കുവെയ്ക്കുന്നത്. ഫലവൃക്ഷങ്ങൾ ആദ്യം നട്ടതിനു ശേഷം അവയ്ക്കിടയിൽ പച്ചക്കറികളും വേലിയിൽ പയറും പാവലും പോലുളള പടരുന്ന വളളികളും വളർത്താം. പ്ലാവ്, മാവ്, പുളി, നാരകം, വേപ്പ്, തെങ്ങ് പോലെ വലുതാകുന്ന ഫലവൃക്ഷങ്ങൾക്കൊപ്പം തന്നെ മഞ്ഞൾ, ഇഞ്ചി, മുളക് പോലുളള നിത്യോപയോഗ സാധനങ്ങളും ചേമ്പ്, ചേന, കോവൽ, പാവൽ, പയർ പോലുളള പച്ചക്കറികളും പനിക്കൂർക്ക പോലുളള ഔഷധങ്ങളും എന്തിന് കാബേജ് പോലും ഈ ഇത്തിരിയിടത്തിൽ കൃഷി ചെയ്യാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക