മിയാവാക്കി കാട് വളർത്തുമ്പോൾ വളളിച്ചെടികൾ കൂട്ടത്തിൽ നടാതിരിക്കുന്നതാണ് നല്ലത്. കാടൊരുക്കുന്ന സ്ഥലത്തിനു ചുറ്റും ഇരുമ്പ് ഫെൻസിങ്ങോ നെറ്റോ കൊടുത്തിട്ട് അതിനു മുകളിൽ വളളികൾ പടർത്താം. വളളികൾ മറ്റു ചെടികളെ ചുറ്റിവരിഞ്ഞ് വളർച്ച മുരടിപ്പിക്കുന്നത് തടയാം, ഒപ്പം വേലിയുടെ അധിക സ്ഥലം ചെടി പടർത്താൻ ഉപയോഗിക്കുകയുമാവാം. കോണ്ക്രീറ്റ് മതിലിന് നല്ലൊരു ബദൽ കൂടിയാണ് ഈ ഹരിത വേലി. നമ്മുടെ സ്ഥലത്തേക്ക് കന്നുകാലികളോ മറ്റുജീവികളോ അതിക്രമിച്ചു കടക്കാതിരിക്കുക എന്നുളളതാണല്ലോ മതിൽ കെട്ടുന്നതു കൊണ്ടുളള ഒരുദ്ദേശം. ആ സംരക്ഷണം ജൈവവേലിയ്ക്കും നല്കാൻ കഴിയും. അതേ സമയം കോൺക്രീറ്റു പോലെ പ്രകൃതിയ്ക്കിണങ്ങാത്ത വസ്തുക്കളുടെ ഉപയോഗവും കുറയ്ക്കാം പണവും ലാഭിക്കാം.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക