മിയാവാക്കി വനവത്കരണം സർക്കാറിന്റെ പണം തട്ടാനുളള പദ്ധതിയാണെന്ന് ഒരു ചാനൽ വാർത്ത കൊടുത്തു. എന്താണ് മിയാവാക്കി വനവത്കരണമെന്നോ, എങ്ങനെയാണത് ചെയ്യുന്നതെന്നോ എന്തുകൊണ്ട് ഈ മാതൃകയ്ക്ക് ചെലവു വരുന്നുവെന്നോ ഒന്നും വസ്തുനിഷ്ഠമായി അന്വേഷിക്കാതെയാണ് ഇത്തരത്തിലൊരു വാർത്ത കൊടുത്തത്. ഇതേ പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ് പുളിയറക്കോണത്തെ മിയാവാക്കി കാടുകൾ കണ്ടും അതു ചെയ്യുന്നവരോട് സംസാരിച്ചും മിയാവാക്കി വനവത്കരണത്തെ കുറിച്ചുളള വാർത്തകൾ മുഖ്യധാരാ മാദ്ധ്യമങ്ങളിലും ദിനപത്രങ്ങളിലുമെല്ലാം വന്നതാണ്. എങ്കിലും വസ്തുതാവിരുദ്ധമായൊരു വാർത്ത വരുമ്പോൾ അതെന്തുകൊണ്ട് അങ്ങനെയല്ല എന്നൊരു വിശദീകരണം നൽകേണ്ടത് ആവശ്യമാണ്. ഈ വീഡിയോയിൽ എം. ആർ. ഹരി വിശദീകരിക്കുന്നു.
മുഴുവൻ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക