മിയാവാക്കി മാതൃക വനവത്‌കരണമെന്ന സങ്കല്‌പത്തിനൊപ്പം ചേര്‍ന്നു പോകുന്നതാണ് ചെലവു കുറഞ്ഞ, പ്രകൃതി സൗഹൃദ വീട്. അത്തരമൊരു വീടും പുളിയറക്കോണത്തുണ്ട്.
450 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് മുറികള്‍ ഉളളത്. അതിനു പുറത്തായി 550 ച. അടി വിസ്‌തീര്‍ണമുളള വരാന്തയുണ്ട്. പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന ലിവിങ് സ്‌പേസായാണ് വരാന്ത ഒരുക്കിയിട്ടുളളത്. തറയോടും മരപ്പാളികളും കൊണ്ടുളള നിര്‍മ്മാണം ചെലവ് വളരെ കുറയ്‌ക്കാന്‍ സഹായിച്ചു. വരാന്തയ്‌ക്ക് ചുറ്റുമായി 350 ചതുരശ്ര അടിയില്‍ ഒരു അക്വേറിയവും നിര്‍മ്മിച്ചിട്ടുണ്ട്‌്. വീടിനകത്തേക്ക് ഉറുമ്പ്, അട്ട പോലുളള ജീവികള്‍ കടക്കാതിരിക്കാനിത് സഹായിക്കും. സോളാര്‍ പാനലുകളും മഴവെളള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമുളള ചെടികളും മരങ്ങളും കടുത്ത വേനലില്‍ പോലും കുളിര്‍മ്മയുളള അന്തരീക്ഷമൊരുക്കുന്നു.