'ഭൂമിയെ സ്‌നേഹിക്കുന്നയാള്‍' എന്നാണ് (ആഗോള ഹരിത പരിസ്ഥിതിയ്‌ക്കായുളള പുനഃസ്ഥാപനത്തിനു
തയ്യാറെടുക്കല്‍ എന്ന പ്രഭാഷണത്തില്‍) അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.
എന്നാല്‍ ലോകം അദ്ദേഹത്തെ നോക്കിക്കാണുന്നത് വനങ്ങളുടെ സംരക്ഷകനായാണ്. പരിസ്ഥിതി സംരക്ഷണ മേഖലയിലെ അഗ്രഗാമികളില്‍
ഒരാളായാണ് പ്രഫ (ഡോ.) അകിര മിയാവാക്കി അറിയപ്പെടുന്നത്.
വനവത്‌കരണത്തെ കുറിച്ചുളള അദ്ദേഹത്തിന്റെ വീക്ഷണങ്ങളും പ്രവൃത്തിയും,
തദ്ദേശീയ സസ്യ ഇനങ്ങളുടെ സംരക്ഷണം തുടങ്ങിയവയെല്ലാം ലോകം ബഹുമാനത്തോടെയാണ് കാണുന്നത്.
അദ്ദേഹം വികസിപ്പിച്ചെടുത്ത മിയാവാക്കി മാതൃക വനവത്‌കരണം കാലാവസ്ഥാ വ്യതിയാനത്തിനെതിരായുളള പ്രവര്‍ത്തനങ്ങളില്‍
വളരെ ഫലപ്രദമായ ഒന്നായി മാറിക്കഴിഞ്ഞു.