ഇൻവിസ് മൾട്ടിമീഡിയയിൽ നിന്നുളള വളന്റിയർമാർ വനവത്കരണ പ്രവർത്തനത്തിനിടയിൽ മിയാവാക്കി മാതൃക വനവത്‌കരണം എന്താണെന്ന് പരിചയപ്പെടുത്താനും ഓരോരുത്തരെയും തങ്ങളുടെ വീട്ടുവളപ്പില്‍ ഒരു ചെറിയ കാടൊരുക്കാന്‍ പ്രോത്സാഹിപ്പിക്കാനുമായുളള ഒരു സംരംഭമാണ് ക്രൗഡ് ഫോറസ്‌റ്റിങ്ങ്. ഡിജിറ്റല്‍ മീഡിയ സംരംഭകരായ ഇന്‍വിസിന്റെ ഒരു സിഎസ്‌ആര്‍ പദ്ധതി കൂടിയാണിത്. ഇന്‍വിസിന്റെ സഹകരണത്തോടെ സഹോദരസ്ഥാപനമായ കള്‍ച്ചര്‍
ഷോപ്പിയാണ് മിയാവാക്കി വനവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അന്യംനിന്നു പോകുന്ന സസ്യവര്‍ഗങ്ങളുടെ സംരക്ഷണാര്‍ത്ഥം കൂടിയാണ് ഈ വനവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സ്വാഭാവിക വനവത്‌കരണത്തിലും പരിസ്ഥിതി, കൃഷി സംരക്ഷണത്തിലും മുപ്പതിലേറെ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുളള എന്‍ജിഓ ആയ ഏജസ് (അഗ്രികള്‍ച്ചര്‍ & ഇക്കോസിസ്‌റ്റം മാനേജ്‌മെന്റ് ഗ്രൂപ്പ്) മായി ചേര്‍ന്നാണ് ക്രൗഡ് ഫോറസ്‌റ്റിങ്ങ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരു പരിസ്ഥിതി സംരക്ഷണ സംഘടനയായ നേച്ചേഴ്‌സ് ഗ്രീന്‍ ഗാര്‍ഡിയന്‍സ് ഫൗണ്ടേഷനും ക്രൗഡ്
ഫോറസ്‌റ്റിങ്ങിന്റെ ഭാഗമാണ്.
ഇന്‍വിസ് ടീം നേതൃത്വം നല്‍കിയ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന വിവിധ ക്യാമ്പെയ്‌നുകളോടെയാണ് സംരംഭത്തിന് തുടക്കമിട്ടത്. അതിപ്പോള്‍ മിയാവാക്കി മാതൃക നടപ്പിലാക്കുകയും പ്രചരണം നല്‍കുകയും ചെയ്യുകയെന്ന പ്രാവര്‍ത്തിക മേഖലയിലേക്ക് വളര്‍ന്നിരിക്കുന്നു. 'ക്രൗഡ് ഫണ്ടിങ്ങ്', 'അഫോറസ്‌റ്റേഷന്‍' എന്നീ രണ്ടുവാക്കുകളില്‍ നിന്നാണ് ക്രൗഡ് ഫോറസ്‌റ്റിങ്ങ് എന്ന പദത്തിന്
രൂപം നല്‍കിയത്.
About us | Crowd Foresting | CSR activities Invis Multimedia | Miyawaki Afforestation | ഞങ്ങളെ കുറിച്ച് | ക്രൗഡ് ഫോറസ്‌റ്റിങ്ങ് | ഇൻവിസ് മൾട്ടിമീഡിയ സി എസ് ആർ | Miyawaki Afforestation by Crowd Forestinghttps://www.crowdforesting.org/malayalam/about-us