ഞങ്ങൾ ഈ ചെയ്ത സീരീസ്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ കിട്ടിയത് വീടിനെക്കുറിച്ച് ചെയ്ത വീഡിയോയിൽ ആണ്. അത് മിയാവാക്കിയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ വേറെ രീതിയിലൊരു ബന്ധമുണ്ട്. പ്രകൃതി വിഭവങ്ങളെ കുറച്ച് ചൂഷണം ചെയ്യുക പ്രകൃതിയുമായി പരമാവധി ഇണങ്ങി വീട് വയ്ക്കുക എന്നതൊക്കെ മിയാവാക്കി തത്വങ്ങളുടെ എക്സ്റ്റൻഷൻ ആയി കണക്കാക്കാം. അങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഈ വീട് നിർമ്മിച്ചത് ഇതിന്റെ പ്ലാൻ പലരും ചോദിക്കുന്നുണ്ട്. അടുത്ത ആഴ്ച പ്ലാൻ ചോദിച്ചവർക്ക് കൊടുക്കുന്നുണ്ട്. അതിനു മുൻപായിട്ട് സ്ഥലത്തിന്റെ ഒരു പ്ലാൻ കൊടുക്കുകയാണ്.
അതിൽ എനിക്ക് പറയാനുള്ള ഒരു കാര്യം, പ്ലാൻ തരാൻ ഒരു വിരോധവുമില്ല, ഇതേ പ്ലാനെടുത്ത് വേറെ ഒരു സ്ഥലത്ത് വച്ചാൽ ഇതേ ഇഫക്ട് കിട്ടണമെന്നില്ല. ഓരോ വീടും ഓരോ സ്ഥലത്തിന് ചേരുന്ന രീതിയിലാണ് ചെയ്യേണ്ടത്. നമ്മൾ മലയാളികൾ വീടു വയ്ക്കുമ്പോൾ പലപ്പോഴും ആർക്കിടെക്റ്റിനെ ഒഴിവാക്കാറുണ്ട്. ഒരു കാരണവശാലും ആർക്കിടെക്റ്റിനെ ഒഴിവാക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന. അതിൽ ഒരു പ്രശ്നമേ ഞാൻ കാണുന്നുള്ളു. ചില ആർക്കിടെക്റ്റുമാരെങ്കിലും വീടിന്റെ തുക ഭയങ്കരമായിട്ട് വർദ്ധിപ്പിക്കാറുണ്ട്. വളരെക്കുറച്ച് ആളുകൾ. അവരുടെ ശതമാനക്കണക്കിന് കമ്മീഷൻ പറയുമ്പോ വീടിന് ഒരു വലിയ തുക ഉണ്ടെങ്കിൽ മാത്രമേ അവർക്ക് കമ്മീഷൻ മുതലാവുകയുള്ളു. അതിന് ഏത് കൺസൾട്ടൻസിയിൽ നിന്ന് ആയാലും ചാർജ്ജ് ശതമാനം ആക്കാതിരിക്കുക.
നിങ്ങൾക്ക് വേണ്ടത് ചിലപ്പോ 10 ലക്ഷം രൂപയുടെ വീടായിരിക്കാം. അതിന് പോലും നിങ്ങൾ 2 ലക്ഷം രൂപ കൺസൾട്ടിംഗ് ഫീസ് ആയിട്ട് കൊടുക്കുന്നെങ്കിൽ അതിൽ നിങ്ങൾക്ക് കൂടുതൽ പ്രയോജനം കിട്ടി എന്ന് വരാം. 2 ശതമാനം കൺസൾട്ടിംഗ് ഫീ ആക്കിയിട്ട് 2 ലക്ഷം രൂപ ആർക്കിടെക്റ്റിന് കിട്ടാനായി വീട് 1 കോടി രൂപ ആക്കുന്നത് - അതിനേക്കാൾ ലാഭം തിരിച്ച് ചെയ്യുന്നതാണ്. ആർക്കിടെക്റ്റ് വേണം എന്ന് പറയാൻ കാരണം നമ്മൾ എല്ലാവരും ദിവസവും വേറെ ജോലി ചെയ്യുന്നവരാണ്. നമ്മുടെ ജോലിയിൽ നമ്മൾ മിടുക്കരായിരിക്കും. കൃഷിക്കാരാണെങ്കിൽ അതിൽ മിടുക്കരായിരിക്കും. എന്റെ ജോലി ഡിജിറ്റൽ കണ്ടന്റ് ആണ്, കൃഷി ഞാൻ 8 -10 വർഷം കൊണ്ട് പഠിച്ചെടുത്തതാണ്.
എനിക്ക് ഒരു വീട് എങ്ങനെ ചെയ്യണം എന്നുള്ളതിനെക്കുറിച്ച് ചെറിയ ധാരണയും അതിന്റെ ആവശ്യങ്ങളെക്കുറിച്ച് ഒരു ബോധം ഉണ്ടെന്നല്ലാതെ എന്ത് മെറ്റീരിയൽ ഉപയോഗിക്കാം അതിന്റെ ചിലവ് എങ്ങനെയാകും എന്നൊക്കെ ഉള്ള കാര്യങ്ങളിൽ വലിയ പരിജ്ഞാനമില്ല. എന്റെ ഒരു സുഹൃത്തിനെക്കൊണ്ടാണ് ഈ വീട് ഡിസൈൻ ചെയ്യിച്ചത്. അടുത്ത ആഴ്ച ഈ വീടിന്റെ പ്ലാൻ കാണിക്കാം. അതിനു മുൻപ് ഈ ആഴ്ച ഞങ്ങൾ ഈ സ്ഥലത്തെ എങ്ങനെ ആണ് ഡിവൈഡ് ചെയ്തത് എന്നു കാണിക്കാം. പലരും പറയാറുണ്ട്, എനിക്ക് 5 സെന്റു സ്ഥലമേ ഉള്ളു അതുകൊണ്ട് മിയാവാക്കി വയ്ക്കാൻസ്ഥലമില്ല. അല്ലെങ്കിൽ ഇത്രയും കുറഞ്ഞ സ്ഥലത്ത് എങ്ങനെയാണ് ഇത് ചെയ്യുന്നത്, വീട് വയ്ക്കാൻ തന്നെ തികയുന്നില്ല എന്നൊക്കെ. സ്ഥലത്തെ എങ്ങനെയാണ് ഡിവൈഡ് ചെയ്യുക എന്നത് കാണിക്കാം.
ഞാനിവിടെ ചെയ്തത് എന്താണെന്ന് കാണിക്കാം. ഇവിടെ ആകെ 34 സെന്റ് ഉള്ള പ്ലോട്ടാണ്. അതിൽ 12 സെന്റ് ഉള്ള പ്ലോട്ടിലാണ് വീടിരിക്കുന്നത്, അതിന്റെ പുറകിലാണ് പശുക്കൂട്, ആട്ടിൻകൂട്, പിന്നെ സൈഡിൽ പട്ടിക്കൂടും ഒക്കെയുളളത്. ഇതാണ് നമ്മുടെ വീടിരിക്കുന്ന ഭാഗം, ഈ ബ്രൗൺ കളറിൽ കാണുന്നതാണ് വീടിന്റെ ഏരിയ. വീടിന്റെ ആകെ വിസ്തീർണ്ണം 1000 സ്ക്വയർഫീറ്റാണ്. അതിൽ 450 സ്ക്വയർഫീറ്റ് മുറികളും 550 സ്ക്വയർഫീറ്റ് വരാന്തയുമാണ്. അതിന് ചുറ്റും ഒരു മീൻകുളമുണ്ട്. അട്ട, ഉറുമ്പ് ഇതൊക്കെ അകത്ത് കയറാതിരിക്കാനായിട്ട് വീടിന് ചുറ്റും വെള്ളം നിർത്തി - പോണ്ടിച്ചേരിയിൽ ചെയ്ത മാതൃകയാണ് ചെയ്തത്. അതിന് വേണ്ടിവന്നത് 350 സ്ക്വയർ ഫീറ്റാണ്. രണ്ടടി നീളവും രണ്ടടി ആഴവും കൊടുത്തിരിക്കുന്നത് കൊണ്ടാണ് 350 അടി വേണ്ടിവരുന്നത്. അത് ഒരടി ആക്കുകയാണെങ്കിൽ 175 ആയി കുറയും. ഇതിൽ നീലവര കാണിച്ചിരിക്കുന്നത് ആ വാട്ടർ ടാങ്കാണ്. വീടിനു ചുറ്റുമായി കൊടുത്തിരിക്കുന്ന നീല കളർ. എല്ലാംകൂടി 1350 സ്ക്വയർഫീറ്റ് പോകുന്നു.
മുമ്പിൽ കേറുന്ന ഭാഗത്ത് താഴേക്ക് പോകാനായിട്ട് രണ്ടടി വഴിയാണ് ഉണ്ടായിരുന്നത്. രണ്ടര അടിയോ മറ്റോ ഉണ്ടായിരുന്ന വഴി ഇപ്പോ 10 അടിയാക്കി കൂട്ടി. അതു പോലെ മുമ്പിൽ അര സെന്റ് വെറുതെ വിട്ടു. ഇവിടെ വണ്ടി കേറി വരില്ല, ഇനി അഥവാ എന്തെങ്കിലും ആവശ്യത്തിന് കൊണ്ടുവന്നാലും തിരിക്കാനൊക്കെ ബുദ്ധിമുട്ടാണ്, വഴി തീരെ ഇടുങ്ങിപോയാൽ നമുക്കും അസ്വസ്ഥത ആണ്. അങ്ങനെ ഒരു അരസെന്റ് സ്ഥലം പോയി. ഇതാണ് വഴി പോകുന്ന ഭാഗം, വഴിയ്ക്കായിട്ട് 2 സെന്റോളം പോയി.
ഇതെല്ലാം കഴിഞ്ഞിട്ട്, ഈ വീട് വച്ചിരിക്കുന്ന പ്ലോട്ട്, നമുക്ക് 8.1 6 സെന്റാണ് കിട്ടിയിരിക്കുന്നത്. അതിൽ വീടിനായിട്ട് 1350 സ്ക്വയർഫീറ്റ് എന്നു പറയുമ്പോ 3.15 സെന്റാണ് വീടിനായിട്ട് പോയിരിക്കുന്നത്. ബാക്കി അവശേഷിക്കുന്നത് 5 സെന്റാണ്. ആ 5 സെന്റിൽ ഇതിന്റെ മുൻവശത്ത്, എന്റെ പുറകിലേയ്ക്ക് ഒരു മുറ്റം കാണാം, മുറ്റത്തിന് 6 അടി വീതിയാണ് കൊടുത്തിരിക്കുന്നത്. വാട്ടർ ടാങ്കിൽ നിന്ന് അങ്ങേ അറ്റത്തേയ്ക്ക് ആറടി വീതി ഉള്ള ഒരു മുറ്റമാണ് കൊടുത്തിരിക്കുന്നത് ഏതാണ്ട് 45 അടി നീളത്തിൽ മുറ്റം കൊടുക്കാനായിട്ട് ഏകദേശം ഒരു 0.62 സെന്റ്, അതായത് മൂന്നിൽ രണ്ട് സെന്റ് മുറ്റത്തിനായി പോയി. മുറ്റം വേണമെങ്കിൽ വീണ്ടും ചെറുതാക്കാം, ഇത്രേം മുറ്റം വേണം എന്നില്ല ഇതിന്റെ പകുതി 3 അടി ആക്കാം. 3 അടി ആക്കിയാൽ 0.62 എന്നത് 0.32 ആകും. അതു പോലെ ഇതിന്റെ മുന്നിൽ ഒരു ഫ്ലവർ ഗാർഡൻ കൊടുത്തു. അത് ഇത്തിരി വിശാലമായിട്ട് കൊടുത്തു. കാരണം റോഡിൽ നിന്നുള്ള പൊടി ഇങ്ങോട്ട് വരാതിരിക്കാനും, എപ്പോൾ നോക്കിയാലും പൂക്കളും ചിത്രശലഭങ്ങളും കാണാൻ പറ്റിയ അന്തരീക്ഷം എന്നുള്ള നിലയ്ക്ക് ഏകദേശം 1.76 സെന്റ് ഒന്നേമുക്കാൽ സെന്റ് അതായത് 768 സ്ക്വയർഫീറ്റാണ് ഫ്ലവർ ഗാർഡനായിട്ട് കൊടുത്തിരിക്കുന്നത്. ഈ വസ്തുവിന് ഒരു ചരിവ് ഉണ്ട്, അതുകൂടി മാറ്റാനാണ് ഇങ്ങനെ ഒരു ചരിഞ്ഞ ഗാർഡൻ കൊടുത്തത്, മറ്റേ അറ്റം ചരിഞ്ഞും ഇവിടെ നേരെ ആയിട്ടും വരുമ്പോൾ ഒരു വൃത്തിവരും.
ഈ ഫ്ലവർ ഗാർഡനിൽ ഇരുന്നൂറോളം ചെടികൾ നട്ടിട്ടുണ്ട്. 40 എണ്ണത്തിൽ ഏത് സമയത്തും പൂക്കൾ കാണും, 150-200 ഇടയ്ക്ക് ചെടികളാണ് നട്ടത്. ഇപ്പോൾ ഏകദേശം 150 ചെടികൾ ഉണ്ട്. ഇതിൽ 40 എണ്ണം എപ്പോഴും പൂത്തു നിൽക്കും. അതുകൊണ്ട് തന്നെ അത് വിജയകരമായ കാര്യമാണ്. ഇതിന്റെ വലത് വശത്ത്, ഈ കാണുന്ന ഭാഗം, ഇവിടന്ന് ഇറങ്ങുന്ന ഭാഗം, ഇവിടെ വലിയ ഒരു വെജിറ്റബിൽ ഗാർഡൻ തീർത്തിരിക്കുകയാണ്. വലുത് എന്ന് പറഞ്ഞാൽ 0.62, മൂന്നിൽ രണ്ട് സെന്റാണ് അതിനായി മാറ്റി വച്ചത്. അതിന്റെ താഴെ ഒരു ഭാഗം ഉണ്ട്. ഏകദേശം 1.16 വീടിന്റെ പിന്നിലേയ്ക്ക് കിടക്കുന്നത്, ഏകദേശം 2 സെന്റ് അടുപ്പിച്ച് വെജിറ്റബിൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ. ഇതിനകത്ത് 80 ഓളം മരങ്ങളുണ്ട്, 40 ഇനങ്ങളും ഉണ്ട്. നൂറിൽ കൂടുതൽ ഉണ്ടെന്നു തോന്നുന്നു. രണ്ട് തെങ്ങുണ്ട്. ഇവിടെ ഈ ഗാർഡൻ വച്ചപ്പോ പറ്റിയ അബദ്ധം അവിടെ കുറച്ച് വാഴ വച്ചിരുന്നു. ചേമ്പും വച്ചിരുന്നു. വാഴ ഗംഭീരമായി വളർന്നു. പക്ഷെ വാഴയുടെ ചുവട്ടിലുള്ള ചെടികളുടെ വളർച്ചയെ അത് ബാധിച്ചു. അതു പോലെ ചേമ്പ് നന്നായി വളരുന്നുണ്ട്, പക്ഷെ അങ്ങനെ വളരുമ്പോ അതിനു ചുറ്റുമുള്ളവയുടെ വളർച്ചയെ ബാധിക്കുന്നുണ്ട്. പുറകിൽ ഒരു ഭാഗത്ത് നമ്മൾ വാഴത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ്. വാഴയിലയിൽ ഊണു കഴിക്കുക എന്നത് അത്യാവശ്യം മലയാളികളുടെ ആഗ്രഹമാണല്ലോ അതിനായിട്ട് 1.5 സെന്റാണ് മാറ്റി വച്ചത്. 1.36, അതിനകത്ത് ചേനയൊക്കെ നടാം, എന്നു വേണേലും നടാം വാഴയുടെ ഇടയ്ക്ക്, എല്ലാം കൂടി കൂട്ടിക്കുഴച്ച് നട്ടിരിക്കുകയാണ്, അത് ശരിയായ കൃഷിരീതി അല്ല. പിന്നെ സെപ്റ്റിക്ക് ടാങ്കിനും മറ്റുമായി 100-125 സ്ക്വയർഫീറ്റ് അങ്ങനെയുള്ള കാര്യങ്ങൾക്കായിട്ട് പോയിട്ടുണ്ട്. എന്റെ വീടിന്റെ മറ്റേ അറ്റത്ത് മൂന്നര അടി വീതിയുള്ള ഒരു ചെറിയ മുറ്റമുണ്ട്. അത് കഷ്ടിച്ച് കാൽ സെന്റേ ഉള്ളു. ഇങ്ങനെയൊക്കെയാണ് പ്ലോട്ടിനെ വിഭജിച്ചിരിക്കുന്നത്.
നിങ്ങൾക്ക് 5 സെന്റാണെങ്കിൽ അതിനെ ഇതിനനുസരിച്ച് ഡിവൈഡ് ചെയ്യാം. 1350 സ്വയർഫീറ്റ് വീടിന്റെ വാട്ടർ ടാങ്ക് ചെറുതാക്കിയാൽ തന്നെ 1175 ആകും. വാട്ടർടാങ്ക് വേണ്ട എന്നുവച്ചാൽ 1000 ആയി കുറയും. ഇതിനെ രണ്ടു നിലയാക്കിയാൽ 500 സ്ക്വയർഫീറ്റായി കുറയും. 5 സെന്റ് ഉള്ള ആൾക്ക് ഒന്നര സെന്റ് മതി വീടിന്. മുകളിലും താഴെയും ആയി പണിയുകയാണെങ്കിൽ, ബാക്കി സ്ഥലം ഈ കൃഷിയ്ക്കും എല്ലാമായി കിട്ടും. ഇതിൽ എത്ര സ്ഥലത്ത് പച്ചക്കറി ചെയ്യണം, എത്ര സ്ഥലത്ത് ഫ്ലവർ ഗാർഡൻ ഉണ്ടാക്കണം എന്നൊക്കെ ഡിവൈഡ് ചെയ്ത് കഴിഞ്ഞാൽ ഈ പറഞ്ഞ കാര്യങ്ങൾ അഞ്ചു സെന്റ് ഉള്ള ആൾക്കും നാല് സെന്റ് ഉള്ള ആൾക്കും ചെയ്യാൻ പറ്റും എന്നു കാണിക്കാനാണ് ഈ പ്ലോട്ടിന്റെ ഡിവിഷൻ കാണിച്ചത്. അതു മാത്രമല്ല, ഒരു സ്ഥലത്ത് ഇരിക്കുന്ന വീടെടുത്ത് അതുപോലെ വേറെ ഒരു സ്ഥലത്ത് പിടിപ്പിച്ചാൽ കാറ്റിന്റെ ഗതി, മരങ്ങളുടെ സ്ഥിതി ചെയ്യുന്ന രീതി ഇതൊക്കെ വച്ച് ഓരോ വീടിനും അതിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതായിരിക്കും നല്ലത്. അതുപോലെ ഓരോ സ്ഥലത്തിനും ചേരുന്ന മെറ്റീരിയൽ ഉണ്ട്. ഇതുപോലെ ഉള്ള കാര്യങ്ങളിൽ ആർക്കിടെക്റ്റിന്റെ ഉപദേശം തേടുകയാണ് നല്ലത്. എന്തായാലും അടുത്ത വീഡിയോയിൽ ഞങ്ങൾ വീടിന്റെ പ്ലാൻ കാണിക്കാം.